അലപ്പോ വ്യോമാക്രമണം: പരിക്കേറ്റ ഉംറാന്റെ സഹോദരന്‍ മരിച്ചു
സിറിയന്‍ യുദ്ധക്കെടുതിയില്‍ ലോകത്തിന്റെ നൊമ്പരമായി മാറിയ ഉംറാന്‍ ദാഖ്നീഷിന്റെ സഹോദരന്‍ അലി ദാഖ്നീഷ് മരിച്ചു.
Syrian opposition activists released a haunting image of a young boy, Omran rescued from the aftermath of an airstrike in Aleppo
സിറിയന്‍ യുദ്ധക്കെടുതിയില്‍ ലോകത്തിന്റെ നൊമ്പരമായി മാറിയ ഉംറാന്‍ ദാഖ്നീഷിന്റെ സഹോദരന്‍ അലി ദാഖ്നീഷ് മരിച്ചു. വ്യോമാക്രമണത്തില്‍ ഗുരുതര പരിക്കേറ്റ അലി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. അലപ്പോയിലുണ്ടായ വ്യോമാക്രമണത്തില്‍ തകര്‍ന്ന കെട്ടിടത്തില്‍നിന്നും പുറത്തെടുക്കുമ്പോള്‍ തന്നെ അലി ഗുരുതരാവസ്ഥയിലായിരുന്നു.
മുഖത്തും അരക്ക് കീഴ്പോട്ടും ഗുരുതരമായി പരിക്കേറ്റ അലി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. രണ്ട് ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവന്‍ നിലനിര്‍ത്താനായില്ല. 10 വയസ്സുകാരനായ അലി ദാഖ്നീഷ് ഉംറാന്റെ മൂത്ത സഹോദനാണ്. ഉംറാന്റെ പിതാവിനെയും അവശേഷിക്കുന്ന കുടുംബാംഗങ്ങളെയും താല്‍ക്കാലിക കേന്ദ്രത്തില്‍ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സിന്റെ കണക്കനുസരിച്ച് ഈമാസം ഇതുവരെ 142 കുട്ടികള്‍ക്ക് സിറിയയില്‍ യുദ്ധക്കെടുതി മൂലം ജീവന്‍ നഷ്ടമായി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മരിച്ചത് അഞ്ച ലക്ഷം പേരാണ്. ഇതില്‍ ഏറെ പേരും സ്ത്രീകളും കുട്ടികളുമാണ്.