ഐലന്‍ കുര്‍ദി ലോകത്തിന്റെ നെഞ്ചിലെ നൊമ്പരമായിട്ട് ഒരു വര്‍ഷം

Update: 2018-05-27 05:25 GMT
Editor : Alwyn K Jose
ഐലന്‍ കുര്‍ദി ലോകത്തിന്റെ നെഞ്ചിലെ നൊമ്പരമായിട്ട് ഒരു വര്‍ഷം
Advertising

അഭയാര്‍ഥികളോടുള്ള യൂറോപ്യന്‍ യൂണിയന്റെ സമീപനത്തില്‍ കാതലായ മാറ്റം വരുത്തുന്നതായിരുന്നു ആ ചിത്രം.

ഐലന്‍ കുര്‍ദിയെന്ന പിഞ്ചുബാലന്‍ ലോകത്തിന്റെ മുഴുവന്‍ നൊമ്പരമായി മാറിയിട്ട് ഇന്നേക്ക് ഒരുവര്‍ഷം. അഭയാര്‍ഥികളോടുള്ള യൂറോപ്യന്‍ യൂണിയന്റെ സമീപനത്തില്‍ കാതലായ മാറ്റം വരുത്തുന്നതായിരുന്നു ആ ചിത്രം.

സംഘര്‍ഷം കാരണം ജീവിതം ദുസ്സഹമായ സിറിയയില്‍ നിന്നും അഭയം സ്ഥാനം തേടി പുറപ്പെട്ടതായിരുന്നു ഐലന്‍ കുര്‍ദിയും കുടുംബവും. കാനഡയിലുള്ള പിതാവ് അബ്ദുല്ല കുര്‍ദിയുടെ അടുത്തേക്ക് പഴകിപ്പൊളിഞ്ഞ ബോട്ടില്‍ മാതാവിനും സഹോദരനുമൊപ്പമായിരുന്നു യാത്ര. യാത്രക്കിടെ ബോട്ട് തകര്‍ന്നു. മരിച്ചുകിടക്കുമ്പോഴും മുഖത്തെ ഓമനത്തം വിടാത്ത ബാലന്റെ ചിത്രം ബ്രിട്ടനിലെ ഇൻഡിപെൻഡൻറ് പത്രം പുറത്ത് വിട്ടതോടെയാണ് ഈ കുഞ്ഞ് ലോകമാധ്യമ ശ്രദ്ധയിൽ ഇടം നേടിയത്. യുദ്ധവും സംഘര്‍ഷവും അനാഥമാക്കിയ മണ്ണില്‍നിന്ന് എല്ലാം വെടിഞ്ഞ് നാടുവിടേണ്ടിവരുന്നവരുടെ ദൈന്യം പങ്കുവെക്കാന്‍ ഇതു മാത്രം മതിയായിരുന്നു. അഭയാര്‍ഥി പ്രവാഹം വര്‍ധിച്ചതോടെ അതിര്‍ത്തികള്‍ കൊട്ടിയടച്ച യൂറോപ്യന്‍ രാജ്യങ്ങള്‍ തങ്ങളുടെ സമീപനത്തില്‍ മാറ്റം വരുത്താന്‍ നിര്‍ബന്ധിതരായി. ലോകമനസ്സാക്ഷിയുടെ കരളലിയിപ്പിച്ച ഐലന്‍ കുര്‍ദി വല്ലാത്തൊരു നൊമ്പരമായി അവശേഷിക്കുന്നു.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News