ഇനി ഹിജാബ് ധരിക്കാതെ പുറത്തിറങ്ങില്ലെന്ന് മുന്‍ മിസ് കിര്‍ഗിസ്ഥാന്‍

Update: 2018-05-27 18:36 GMT
ഇനി ഹിജാബ് ധരിക്കാതെ പുറത്തിറങ്ങില്ലെന്ന് മുന്‍ മിസ് കിര്‍ഗിസ്ഥാന്‍
Advertising

2014 ലെ ലോകസുന്ദരി മത്സരത്തിന് കിര്‍ഗിസ്ഥാന്റെ പ്രതിനിധിയായിരുന്നു ഐകോള്‍ അലിക്സാനോവ

2014 ലെ ലോകസുന്ദരി മത്സരത്തിന് കിര്‍ഗിസ്ഥാന്റെ പ്രതിനിധിയായിരുന്നു ഐകോള്‍ അലിക്സാനോവ. ഐകോളിന്റെ പുതിയ തീരുമാനം ആരാധകരെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചിരിക്കുന്നത്. ഇനി ഹിജാബ് ധരിക്കാതെ താന്‍ പുറത്തിറങ്ങില്ലെന്നാണ് ഈ കിര്‍ഗിസ്ഥാന്‍ സുന്ദരി ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചിരിക്കുന്നത്. ഹിജാബ് വേഷത്തിലുള്ള തന്റെ പുതിയ ഫോട്ടോകളും അവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഞാന്‍ സന്തോഷവതിയായ സ്ത്രീയാണ്.. കാരണം ഞാനൊരു മുസ്‍ലീം ആണ്... നിങ്ങള്‍ നിങ്ങളുടെ ജീവിതത്തെ ശ്രദ്ധിക്കുക, എന്റെ ജീവിതം എങ്ങനെയെന്ന് നിങ്ങള്‍ ശ്രദ്ധിക്കേണ്ട ആവശ്യമില്ല... നിങ്ങളില്‍ ചിലര്‍ ചിരിക്കും... മറ്റു ചിലര്‍ കുറ്റപ്പെടുത്തും... എന്നാലും എന്റെ തീരുമാനത്തില്‍ മാറ്റമില്ല... നിങ്ങള്‍ക്ക് നല്ലത് ചെയ്യുന്നവരെ വേദനിപ്പിക്കാതിരിക്കുക... അവര്‍ ആരാധകരോടായി പറയുന്നു.

മുസ്‍ലിം ഭൂരിപക്ഷരാജ്യമാണ് കിര്‍ഗിസ്ഥാന്‍. 80 ശതമാനത്തോളം ജനങ്ങളും ഇസ്‍ലാംമത വിശ്വാസികളാണ്..

പലരും തന്നെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ചിലര്‍ക്കെങ്കിലും അറിയേണ്ടത് ഈ യാഥാസ്ഥിതിക വസ്ത്രം ധരിക്കാന്‍ തന്നെയാരെങ്കിലും നിര്‍ബന്ധിച്ചേ എന്നാണ്... അവര്‍ പറയുന്നു.. ആ ആരോപണത്തെ അവര്‍ തള്ളിക്കളയുന്നു. ഇത് തന്റെ ബോധപൂര്‍വമുള്ള തെരഞ്ഞെടുപ്പാണെന്ന് അവര്‍ ഉറച്ച ശബ്ദത്തില്‍ പറയുന്നു.

ഐകോളിന്റെ നീണ്ട ഇടതൂര്‍ന്ന മുടിക്ക് ആരാധകരും ഏറെയായിരുന്നു.. അതുകൊണ്ടുതന്നെ ഹിജാബ് താന്‍ വേഷമായി സ്വീകരിച്ചുവെന്ന അവരുടെ പ്രഖ്യാപനം കുറച്ചൊന്നുമല്ല ആരാധകരെ സങ്കടപ്പെടുത്തുന്നത്.

Tags:    

Similar News