ഖുര്‍ആനില്‍ എത്ര തവണ ബൈബിളിനെ പരാമര്‍ശിക്കുന്നുണ്ട്; ഖുര്‍ആന്റെ പുതിയ വിവര്‍ത്തനവുമായി സുഹൃത്തുക്കള്‍
ഇസ്‍ലാമും ക്രിസ്ത്യാനിറ്റിയും തമ്മില്‍ സാമ്യങ്ങളുണ്ടെന്ന് വ്യക്തമാക്കുന്നതിനായി ഖുര്‍ആനിലുള്ള 3000 ബൈബിള്‍ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള ഒരു പുതിയ പുസ്തകം പുറത്തിറക്കിയിരിക്കയാണ് ഈ സുഹൃത്തുക്കള്‍
ക്രിസ്‍തുമതവും ഇസ്‍ലാം മതവും തമ്മില്‍ വിശ്വാസംഹിതകളില്‍ ഒരുപാട് പൊരുത്തങ്ങളുണ്ട്.. സമാനതകളും സാദൃശ്യങ്ങളുമുണ്ട്... എന്നിട്ടും 2011 സെപ്തംബറിന് ശേഷം ക്രിസ്തുമതദര്‍ശനം പിന്‍പറ്റുന്ന രാജ്യങ്ങളെല്ലാം തന്നെ ഇസ്‍ലാമോഫോബിയയുടെ പിടിയലമര്‍ന്നിരിക്കുകയാണ്. ഈ ഒരു ചിന്തയാണ് സുഹൃത്തുക്കളായ സഫി കാസ്കാസിനെയും ഡോക്ടര്‍ ഡാവിഡ് ഹംഗര്‍ഫോര്‍ഡിനെയും വ്യത്യസ്തമായ ഒരു ചിന്തയിലേക്ക് എത്തിച്ചത്.
ഇസ്‍ലാമും ക്രിസ്ത്യാനിറ്റിയും തമ്മില്‍ സാമ്യങ്ങളുണ്ടെന്ന് വ്യക്തമാക്കുന്നതിനായി ഖുര്‍ആനിലുള്ള 3000 ബൈബിള്‍ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള ഒരു പുതിയ പുസ്തകം പുറത്തിറക്കിയിരിക്കയാണ് ഈ സുഹൃത്തുക്കള്‍. ദ ഖുര്‍ആന്‍- വിത്ത് റഫറന്‍സ് റ്റു ദ ബൈബിള്‍: എ കണ്‍ടെംപററി അണ്ടര്‍സ്റ്റാന്റിംഗ് എന്നാണ് പുസ്തകത്തിന്റെ പേര്. ചിക്കാഗോയിലെ ഈസ്റ്റ്-വെസ്റ്റ് യൂണിവേഴ്സ്റ്റിയുടെ സ്ഥാപകരിലൊരാളും ബിസിനസ്സുകാരനുമാണ് ലെബനീസ് വംശജനായ സഫി കാസ്കാസ്. ഓര്‍ത്തോപീഡിക് ചികിത്സാരംഗത്ത് കഴിഞ്ഞ 38 വര്‍ഷമായി ഡോക്ടറായി സേവനമനുഷ്ടിച്ചുവരികയാണ് ഡാവിഡ് ഹംഗര്‍ഫോര്‍ഡ്.
പടിഞ്ഞാറ് 9/11ന് ശേഷമുള്ള എല്ലാ ടെന്‍ഷനുകള്‍ക്കും കാരണം മുസ്‍ലിംകളിലും അവരുടെ വേദഗ്രന്ഥമായ ഖുര്‍ആനിലും ക്രിസ്‍ത്യാനികള്‍ക്കുള്ള പേടിയാണ്. ഞങ്ങളുടെ ഖുര്‍ആന്‍ വിവര്‍ത്തനം അബ്രഹാമിനെ വിശ്വാസിക്കുന്നവരും (ക്രിസ്ത്യാനികളും ജൂതന്മാരും) മുസ്‍ലിംകളും തമ്മിലുള്ള സാമ്യങ്ങളിലേക്കുള്ള ഒരു ചൂണ്ടുവിരല്‍ ആണെന്ന് പറയുന്നു സഫി കാസ്കസ്. കഴിഞ്ഞ പത്തുവര്‍ഷമായി ഈ പുസ്തകത്തിന്റെ രചനയിലായിരുന്നു സഫി കാസ്കസും ഡോക്ടര്‍ ഡാവിഡ് ഹംഗര്‍ഫോര്‍ഡും. ഖുര്‍ആനില്‍ ഈസ എന്നപേരില്‍ 100 തവണയാണ് യേശുവിനെ പരാമര്‍ശിച്ചിട്ടുള്ളത്.