സഖ്യത്തില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള തീരുമാനം; ട്രംപിന് നാറ്റോ സെക്രട്ടറി ജനറലിന്റെ മുന്നറിയിപ്പ്

Update: 2018-05-27 04:15 GMT
സഖ്യത്തില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള തീരുമാനം; ട്രംപിന് നാറ്റോ സെക്രട്ടറി ജനറലിന്റെ മുന്നറിയിപ്പ്
Advertising

യൂറോപ്പിന്റെയും അമേരിക്കയുടെയും കൂട്ടുകെട്ടിന്റെ മൂല്യം അളക്കുന്നതിനുള്ള സമയം ഇതല്ലെന്നും ജെന്‍സ് സ്റ്റോള്‍ട്ടെന്‍ബര്‍ഗ്ഗ് പറഞ്ഞു

നാറ്റോ സഖ്യത്തില്‍ നിന്ന് വിട്ട് സ്വതന്ത്രമായി നിലകൊള്ളുന്നതിനുള്ള അമേരിക്കന്‍ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം യൂറോപ്പിന്റെയും അമേരിക്കയുടെയും ഹിതമല്ലെന് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടെന്‍ബര്‍ഗ്ഗ്. നാറ്റോയ്ക്ക് കുടിശിക വരുത്തുന്ന സഖ്യ രാജ്യങ്ങളെ സഹായിക്കുന്നതിന് മുമ്പ് രണ്ട് വട്ടം ആലോചിക്കുമെന്നുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നാറ്റോ സഖ്യം കാലഹരണപ്പെട്ടതാണന്നും നാറ്റോയ്ക്ക് കുടിശിക വരുത്തുന്ന സഖ്യരാജ്യങ്ങളെ സഹായിക്കുന്നതിന് മുന്പ് അമേരിക്ക രണ്ടുവട്ടം ആലോചിക്കുമെന്നുമായിരുന്നു ഡൊണാള്‍ഡ് ട്രംപ് തന്റെ പ്രചരണ വേളയില്‍ പറഞ്ഞിരുന്നത്. ഈ സാഹചര്യത്തിലാണ് നാറ്റോ സെക്രട്ടറി ജനറല്‍ ട്രംപിന് മുന്നറിയിപ്പ് നല്‍കിയത്. പാശ്ചാത്യ രാജ്യങ്ങള്‍ കടുത്ത സുരക്ഷ ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ സഖ്യത്തില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള തീരുമാനം യൂറോപ്പിന്റെയും അമേരിക്കയുടെയും ഹിതമല്ല. യൂറോപ്പിന്റെയും അമേരിക്കയുടെയും കൂട്ടുകെട്ടിന്റെ മൂല്യം അളക്കുന്നതിനുള്ള സമയം ഇതല്ലെന്നും ജെന്‍സ് സ്റ്റോള്‍ട്ടെന്‍ബര്‍ഗ്ഗ് പറഞ്ഞു. അനിശ്ചിതത്വങ്ങളുടെ ഇക്കാലത്ത് ശക്തമായ അമേരിക്കന്‍ നേതൃത്വമാണ് ആവശ്യം. യൂറോപ്യന്‍ രാജ്യങ്ങളും ഉത്തരവാദിത്വത്തിന്റെ ഭാരം പേറാന്‍ തയ്യാറാകണമെന്നും നാറ്റോ ജനറല്‍ സെക്രട്ടറി ആവശ്യപ്പെടടു.

സെപ്തംബര്‍ 11 ഭീകരാക്രമണത്തിന് ശേഷം നാറ്റോ സഖ്യരാജ്യങ്ങള്‍ എല്ലാം അമേരിക്കക്കൊപ്പം നിന്നു. അഫ്ഗാനില്‍ നടന്ന ഭീകര വിരുദ്ധ പോരാട്ടത്തിന്റെ നേതൃത്വം നാറ്റോയ്ക്കായിരുന്നു. ആയിരക്കണക്കിന് നാറ്റോ സൈനികര്‍ അഫ്ഗാന്‍ ദൌത്യത്തില്‍ മരണമടഞ്ഞിട്ടുണ്ടെന്നും നാറ്റോ ജനറല്‍ സെക്രട്ടറി ഓര്‍മ്മിപ്പിച്ചു. നിലവില്‍ നാറ്റോയുടെ ചിലവുകളുടെ 70 ശതമാനവും അമേരിക്കയാണ് വഹിക്കുന്നത്. ഈ സാഹചര്യത്തില്‍ കൂടുതല്‍ സഖ്യരാജ്യങ്ങള്‍ ഉത്തരവാദിത്വംപേറണമെന്ന് ലക്ഷ്യമിട്ടാണ് ട്രംപ് തന്റെ പ്രചാരണ ത്തില്‍ നാറ്റോക്ക് എതിരായി നിലപാട് എടുത്തത്. റഷ്യന്‍ അതിര്‍ത്തികളില്‍ നിന്ന് നാറ്റോ സേനയെ പിന്‍വലിച്ച് റഷ്യയുമായുള്ള ബന്ധം ശക്തമാക്കാന്‍ നടപടിയെടുക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്റെ വക്താവ് പ്രസ്തവാന നടത്തിയതിന് പിന്നാലെയാണ് നാറ്റോ നിലപാട് വ്യക്തമാക്കിയത്.

Tags:    

Similar News