യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിനുള്ള നടപടി ക്രമങ്ങള്‍ ബ്രിട്ടന്‍ ഔദ്യോഗികമായി ആരംഭിച്ചു

Update: 2018-05-27 03:02 GMT
യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിനുള്ള നടപടി ക്രമങ്ങള്‍ ബ്രിട്ടന്‍ ഔദ്യോഗികമായി ആരംഭിച്ചു
Advertising

ബ്രെക്സിറ്റ് ഹിതപരിശോധന കഴിഞ്ഞ് ഒന്‍പത് മാസത്തിന് ശേഷമാണ് ബ്രിട്ടന്‍ ഔദ്യോഗിക നടപടിക്രങ്ങള്‍ ആരംഭിച്ച

യൂറോപ്യന്‍ യൂണിയന്‍ വിട്ട് പുറത്ത് വരുന്നതിനുള്ള നടപടി ക്രമങ്ങള്‍ ബ്രിട്ടന്‍ ഔദ്യോഗികമായി ആരംഭിച്ചു. യൂറോപ്യന്‍ യൂണിയന്‍ വിടാന്‍ തീരുമാനിച്ചതായി അറിയിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി തേരേസ മേ യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റ് ഡോണള്‍ഡ് ടസ്കിന് കത്തയച്ചു.

ബ്രെക്‍സിറ്റ് ഹിതപരിശോധന കഴിഞ്ഞ് ഒന്‍പത് മാസത്തിന് ശേഷമാണ് ബ്രിട്ടന്‍ ഔദ്യോഗിക നടപടിക്രങ്ങള്‍ ആരംഭിച്ചത്. തെരേസ മേ ഒപ്പുവെച്ച കത്ത് യൂറോപ്യന്‍ യൂണിയനിലെ ബ്രിട്ടന്‍ അംബാസഡര്‍ ടിം ബാരോ പ്രസിഡന്റ് ഡോണള്‍ഡ് ടസ്കിന് കൈമാറും. ഇതോടെ രണ്ട് വര്‍ഷം നീണ്ടു നില്‍ക്കുന്ന നടപടിക്രമങ്ങള്‍ക്കാണ് തുടക്കമായത്. 2019 മാര്‍ച്ച് 31 നാണ് ബ്രിട്ടന്‍ യൂണിയനില്‍ നിന്ന് പൂര്‍ണമായും മോചിതമാകുക.

കഴിഞ്ഞവര്‍ഷം ജൂണ്‍ 24 നാണ് ബ്രെക്‍സിറ്റിന് അനുകൂലമായി ബ്രിട്ടന്‍ ജനത വിധിയെഴുതിയത്. ഹിതപരിശോധനനയില്‍ 51.89 ശതമാനം പേര്‍ ബ്രെക്‍സിറ്റിനെ അനുകൂലിച്ച‌ു. തുടര്‍ന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ രാജിവെക്കുകയും മാസങ്ങള്‍ക്ക് ശേഷം ബ്രെക്‍സിറ്റ് വാദിയായ തെരേസ മേ അധികാരമേല്‍ക്കുകയും ചെയ്തു. നടപടിക്രമങ്ങള്‍ ഉടന്‍ തുടങ്ങാന്‍ നിശ്ചയിച്ചെങ്കിലും യുകെ സുപ്രീകോടതി വിധി തിരിച്ചടിയായി. ബ്രെക്സിറ്റ് നടപ്പാക്കുന്നതിന് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അനുമതി വേണമെന്ന് യു.കെ സുപ്രീംകോടതി വിധിച്ചു. ‌തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരു സഭകളുടെയും അംഗീകാരം നേടിയ ശേഷമാണ് തെരേസ മേ നടപടിക്രമങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

Tags:    

Similar News