യമനില്‍ സഖ്യസേനയുടെ അടുത്ത ലക്ഷ്യം ഹുദൈദ തുറമുഖം

Update: 2018-05-27 21:20 GMT
യമനില്‍ സഖ്യസേനയുടെ അടുത്ത ലക്ഷ്യം ഹുദൈദ തുറമുഖം
Advertising

സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ യമനിലെ അടുത്ത ദൗത്യം ഹുദൈദ തുറമുഖത്തിന്‍െറ മോചനമായിരിക്കുമെന്ന് സഖ്യസേന വൃത്തങ്ങളെ ഉദ്ദരിച്ച് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

യമനില്‍ സഖ്യസേനയുടെ അടുത്ത ദൗത്യം ഹുദൈദ തുറമുഖം മോചിപ്പിക്കലാണെന്ന് സഖ്യസേന വക്താവ് അഹ്മദ് അസീരി. ജീവകാരുണ്യ പ്രവര്‍ത്തനത്തിന് തുറമുഖത്തിന്റെ മോചനം അനിവാര്യമാണ്. തുറമുഖം ഹൂതികള്‍ ആയുധക്കടത്തിന് ഉപയോഗിക്കുന്നതായും അസീരി കുറ്റപ്പെടുത്തി

സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ യമനിലെ അടുത്ത ദൗത്യം ഹുദൈദ തുറമുഖത്തിന്‍െറ മോചനമായിരിക്കുമെന്ന് സഖ്യസേന വൃത്തങ്ങളെ ഉദ്ദരിച്ച് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുദ്ധക്കെടുതിയും പട്ടിണിയും കാരണം പ്രയാസപ്പെടുന്ന 17 ദശലക്ഷം യമന്‍ പൗരന്മാര്‍ക്ക് സഹായമത്തെിക്കാന്‍ തുറമുഖം ഹൂതി വിഘടനവാദികളില്‍ നിന്ന് തിരിച്ചുപിടിക്കേണ്ടത് അനിവാര്യമാണ്. ജീവകാരുണ്യ പ്രവര്‍ത്തനത്തിന് തുറമുഖത്തത്തെുന്ന ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഹൂതികള്‍ കൊള്ളയടിക്കുന്നത് പതിവാക്കിയ സാഹചര്യത്തിലാണ് ഐക്യരാഷ്ട്രസഭയുടെ കൂടി താല്‍പര്യം പരിഗണിച്ച് തുറമുഖം വിഘടനവാദികളില്‍ നിന്ന് മോചിപ്പിക്കാന്‍ സഖ്യസേന തീരുമാനിച്ചത്. യമന്‍ ഔദ്യോഗിക സര്‍ക്കാറും സഖ്യസേനയുടെ തീരുമാനം സ്വാഗതം ചെയ്തിട്ടുണ്ട്. അദന്‍, മക്ലാ എന്നീ തുറമുഖങ്ങള്‍ വഴിയും സൗദി അതിര്‍ത്തിയിലൂടെ കരമാര്‍ഗവുമുള്ള സഹായ പ്രവാഹം തുടരുകയാണെന്നും സഖ്യസേന വൃത്തങ്ങള്‍ വ്യക്തമാക്കി.

ജിബൂത്തിക്കടുത്തുവെച്ച് ഹുദൈദ തുറമുഖത്തേക്ക് വരുന്ന കപ്പലുകള്‍ ഐക്യരാഷ്ട്രസഭ പരിശോധിക്കുന്നുണ്ടെങ്കിലും ഈ ദൗത്യം അത്ര കാര്യക്ഷമമല്ളെന്നാണ് സഖ്യസേനയുടെ അഭിപ്രായമെന്ന് വക്താവ് കൂട്ടിച്ചേര്‍ത്തു. ഇറാനില്‍ നിന്ന് ആയുധം കടത്താനും ഹൂതികളും അലി സാലിഹ് പക്ഷക്കാരും ഹുദൈദ തുറമുഖം ഉപയോഗപ്പെടുത്തുന്നുണ്ട് എന്നത് കൂടി പരിഗണിച്ചാണ് തുറമുഖത്തിന്‍റെ മോചനം സഖ്യസേന പ്രധാന്യത്തോടെ കാണുന്നതെന്നും ബ്രിഗേഡിയര്‍ ജനറല്‍ അഹ്മദ് അസീരി പറഞ്ഞു.

Tags:    

Similar News