മൊസൂളില്‍ ഒരു ലക്ഷം കുട്ടികള്‍ മരണത്തിന്റെ വക്കിലെന്ന് ഐക്യരാഷ്ട്ര സഭ

Update: 2018-05-27 07:22 GMT
മൊസൂളില്‍ ഒരു ലക്ഷം കുട്ടികള്‍ മരണത്തിന്റെ വക്കിലെന്ന് ഐക്യരാഷ്ട്ര സഭ
Advertising

റമദാന്‍ മാസത്തില്‍ ഏറ്റുമുട്ടല്‍ ശക്തിയാര്‍ജ്ജിച്ചതോടെ പട്ടിണിയിലാണ് കുട്ടികള്‍

ഇറാഖിലെ മൊസൂളില്‍ ഒരു ലക്ഷം കുട്ടികള്‍ മരണത്തിന്റെ വക്കിലെന്ന് ഐക്യരാഷ്ട്ര സഭ. റമദാന്‍ മാസത്തില്‍ ഏറ്റുമുട്ടല്‍ ശക്തിയാര്‍ജ്ജിച്ചതോടെ പട്ടിണിയിലാണ് കുട്ടികള്‍. ഐഎസ് നിയന്ത്രണത്തിലുള്ള പടിഞ്ഞാറന്‍ മൊസൂളിലാണ് ഭൂരിഭാഗം കുട്ടികളും.

റമദാന്‍ ആദ്യ ആഴ്ച പിന്നിടുമ്പോഴും ഈ ശബ്ദങ്ങള്‍ക്ക് കുറവില്ല. രാപ്പകല്‍ ഭേദമന്യേ മുന്നേറുകയാണ് ഇറാഖ് സേന. ഐഎസിന്റെ തിരിച്ചടിയും ശക്തമാണ്. ഐഎസ് സ്വാധീനം അവശേഷിക്കുന്ന പടിഞ്ഞാറന്‍ മൂസിലിലാണ് ഏറ്റി മുട്ടല്‍ ശക്തം. ഇരുന്നൂറിലേറെ പേരാണ് കഴിഞ്ഞയാഴ്ച കൊല്ലപ്പെട്ടത്. പകുതിയോളം സ്ത്രീകളും കുട്ടികളും.

പരിക്കേറ്റവരും ഒറ്റപ്പെട്ടവരുമായ കുട്ടികള്‍ പട്ടിണിയിലാണ് വ്രത മാസത്തില്‍. ഇവരെ പുറത്തെത്തിക്കുവാനുള്ള കരാറിനെക്കുറിച്ച് ഇതു വരെ ആലോചനയുണ്ടായിട്ടില്ല. വെടിനിര്‍ത്തലിനുള്ള സാധ്യതയും ഇല്ല. ഏഴര ലക്ഷം പേരാണ് കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഇറാഖില്‍ നിന്നും അഭയം തേടി നാടു വിട്ടത്. ഇതില്‍ സിംഹഭാഗവും സ്ത്രീകളും കുട്ടികളുമാണ്. യുദ്ധ മര്യാദകള്‍ കാറ്റില്‍ പറത്തിയാണ് ഇറാഖിലെ നീക്കങ്ങള്‍.

മനുഷ്യരെ കവചമാക്കി ഉപയോഗിക്കുന്നതിനാല്‍ കരാര്‍ സാധ്യമല്ലെന്ന നിലപാടിലാണ് സൈന്യം. അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടലുണ്ടായില്ലെങ്കില്‍ അവശേഷിക്കുന്ന ഒരു ലക്ഷത്തിലേറെ വരുന്ന കുരുന്നുകളുടെ ദുരന്തം കാണേണ്ടി വരുമെന്നും ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നല്‍കി.

Tags:    

Similar News