സുശീല കര്‍ക്കി നേപ്പാള്‍ ആക്ടിങ് ചീഫ് ജസ്റ്റിസ്

Update: 2018-05-27 04:56 GMT
Editor : admin | admin : admin
സുശീല കര്‍ക്കി നേപ്പാള്‍ ആക്ടിങ് ചീഫ് ജസ്റ്റിസ്
Advertising

നേപ്പാളില്‍ ജുഡീഷ്യറിയുടെ ഉന്നതപദവിയിലെത്തുന്ന ആദ്യവനിതയാണ് സുശീല കര്‍ക്കി.

നേപ്പാളിന്റെ ആക്ടിങ് ചീഫ് ജസ്റ്റിസായി സുശീല കര്‍ക്കി ചുമതലയേറ്റു. നേപ്പാളില്‍ ജുഡീഷ്യറിയുടെ ഉന്നതപദവിയിലെത്തുന്ന ആദ്യവനിതയാണ് സുശീല കര്‍ക്കി. പാര്‍ലമെന്റിന്റെ അംഗീകാരം ലഭിക്കുന്നതോടെ കര്‍ക്കി ചീഫ് ജസ്റ്റിസാവും. നിലവില്‍ നേപ്പാള്‍ പാര്‍ലമെന്റ് സ്പീക്കറും വനിതയാണ്.

നേപ്പാള്‍ സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജിയാണ് കര്‍ക്കി. 64 വയസുകാരിയായ സുശീല 1979ലാണ് നേപ്പാള്‍ ബാര്‍ കൌണ്‍സിലില്‍ അംഗത്വം നേടിയത്. 2004ല്‍ രാജ്യത്തെ മുതിര്‍ന്ന അഭിഭാഷകയായി സുശീല നിയമിക്കപ്പെട്ടു. 2009ലാണ് കര്‍ക്കി സുപ്രീംകോടതി ജഡ്ജിയാവുന്നത്. ചീഫ് ജസ്റ്റിസായിരുന്ന കല്യാണ്‍ ശ്രേഷ്ഠ ചൊവ്വാഴ്ച വിരമിച്ചിരുന്നു. ഭരണഘടന കൗണ്‍സില്‍ തലവനായ പ്രധാനമന്ത്രി കെപി ഒലിയാണ് കര്‍ക്കിയുടെ പേര് നിര്‍ദേശിച്ചത്. പാര്‍ലമെന്റ് അംഗീകാരം ലഭിക്കുന്നതുവരെ കര്‍ക്കി ആക്ടിങ് ചീഫ് ജസ്റ്റിസായിരിക്കും സുശീല കര്‍ക്കി. പത്ത് വര്‍ഷം നീണ്ട ആഭ്യന്തരയുദ്ധത്തിനൊടുവില്‍ 2006ലാണ് 239 വര്‍ഷത്തെ രാജഭരണത്തിന് അന്ത്യമായത്. എല്ലാ സര്‍ക്കാര്‍ പദവികളിലും സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുന്ന ഭരണഘടനക്ക് പ്രത്യേക ഭരണഘടനാ സമിതി അനുമതി നല്‍കിയത് കഴിഞ്ഞ വര്‍ഷമാണ്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും സ്വത്തിന് തുല്യാവകാശവും ഭരണഘടന ഉറപ്പുനല്‍കുന്നു. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളില്‍ ഏതെങ്കിലും ഒന്ന് സ്ത്രീക്ക് നല്‍കണമെന്നാണ് ഭരണഘടന നിര്‍ദ്ദേശം.

Tags:    

Writer - admin

contributor

Editor - admin

contributor

admin - admin

contributor

Similar News