സൌമ്യമായ നേതൃത്വമാകും തന്റേതെന്ന് തെരേസ മേ

Update: 2018-05-27 21:56 GMT
Editor : Jaisy
സൌമ്യമായ നേതൃത്വമാകും തന്റേതെന്ന് തെരേസ മേ
Advertising

ഇതിന് മന്ത്രിസഭയുടെ പൂര്‍ണപിന്തുണയുണ്ടെന്നും തെരേസ മേ പറഞ്ഞു

സൌമ്യമായ നേതൃത്വമാകും തന്റേതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. ഇതിന് മന്ത്രിസഭയുടെ പൂര്‍ണപിന്തുണയുണ്ടെന്നും തെരേസ മേ പറഞ്ഞു. പ്രധാനമന്ത്രിയെ മറിച്ചിടാന്‍ പാര്‍ട്ടിക്കുള്ളില്‍ വിമതനീക്കം സജീവമാകുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് തെരേസ മേയുടെ പ്രതികരണം.

സ്വന്തം മണ്ഡലമായ മെയ്ഡെന്‍ ഹെഡില്‍ വെച്ചാണ് വിമതനീക്കങ്ങളെക്കുറിച്ച് തെരേസ മേ പ്രതികരിച്ചത്. രാജ്യം ആഗ്രഹിക്കുന്നത് സൌമ്യമായ നേതൃത്വത്തെയാണ്. അതാണ് താന്‍ നല്‍കുന്നത്. അതിന് മന്ത്രിസഭയുടെ പൂര്‍ണ പിന്തുണയുണ്ടെന്നും തെരേസ മേ പ്രതികരിച്ചു. സര്‍ക്കാരിനെ പുറത്താക്കാന്‍ 30 എംപിമാരുടെ പിന്തുണയുണ്ടെന്ന കണ്‍സെര്‍വേറ്റീവ് പാര്‍ട്ടി മുന്‍ ചെയര്‍മാന്‍ ഗ്രാന്റ് ഷാപ്പ്സിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു തെരേസ മേ.

യൂറോപ്യന്‍ യൂണിയന്‍ വിടാന്‍ തീരുമാനമെടുത്ത് 18 മാസങ്ങള്‍ പിന്നിട്ടിട്ടും ബ്രെക്സിറ്റ് ചര്‍ച്ചകളില്‍ കാര്യമായ പുരോഗതി കൈവരിക്കാന്‍ സാധിച്ചിട്ടില്ലെന്നതാണ് തെരേസ മേക്കെതിരായ പ്രധാന വിമര്‍ശം. ഇടക്കാല തെരഞ്ഞെടുപ്പിലൂടെ പാര്‍ലമെന്റിലെ പാര്‍ട്ടി ആധിപത്യം നഷ്ടമായ മേക്ക് പാര്‍ട്ടി സമ്മേളനത്തില്‍ വിശദീകരണം നല്‍കാന്‍ സാധിക്കാത്തത് സ്വയം പരാജയം സമ്മതിക്കുന്നതിന് തുല്യമാണെന്നാണ് വിമതരുടെ വിലയിരുത്തല്‍. പാര്‍ട്ടി സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിനിടെ ചിലര്‍ മേയെ കളിയാക്കുകയും ചെയ്തിരുന്നു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News