ബ്രസീലില്‍ ഡാന്‍സ് ക്ലബ്ബിലുണ്ടായ വെടിവെപ്പില്‍ 14 പേര്‍ കൊല്ലപ്പെട്ടു
ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും രണ്ട് മയക്കുമരുന്ന് സംഘങ്ങൾ തമ്മില്‍ നിലനില്‍ക്കുന്ന ഏറ്റുമുട്ടലുകളുടെ ഭാഗമാണോ വെടിവെപ്പെന്ന് സംശയിക്കുന്നതായി സുരക്ഷാവിഭാഗം തലവന്‍ പറഞ്ഞു.
ബ്രസീലില്‍ ഡാന്‍സ് ക്ലബ്ബിലുണ്ടായ വെടിവെപ്പില്‍ പതിനാല് പേര്‍ കൊല്ലപ്പെട്ടു. വടക്കുകിഴക്കന്‍ നഗരമായ ഫോര്‍ട്ടലെസയിലെ ഡാന്‍സ് ക്ലബ്ബിലാണ് വെടിവെപ്പുണ്ടായത്.
നഗരത്തിലെ ഡാന്‍സ് ക്ലബ്ബില്‍ നല്ല തിരക്കുള്ള നേരത്തായിരുന്നു വെടിവെപ്പ്. പതിനാല് പേര്‍ സംഭവ സ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു. ആറ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും രണ്ട് മയക്കുമരുന്ന് സംഘങ്ങൾ തമ്മില്‍ നിലനില്‍ക്കുന്ന ഏറ്റുമുട്ടലുകളുടെ ഭാഗമാണോ വെടിവെപ്പെന്ന് സംശയിക്കുന്നതായി സുരക്ഷാവിഭാഗം തലവന്‍ പറഞ്ഞു. 3 കാറുകളിലായി വന്ന ആയുധധാരികള്‍ ഡാന്‍സ് ക്ലബ്ബിനകത്തേക്ക് പ്രവേശിച്ച് ആളുകള്‍ക്ക് നേരെ തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ബ്രസീലില്‍ കഴിഞ്ഞ കുറെ നാളുകളായി ഇത്തരത്തിലുള്ള ആക്രമണങ്ങൾ വര്‍ധിച്ച് വരികയാണെന്ന് ഐക്യരാഷ്ട്ര സഭയുടെ വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രാജ്യത്തിന്റെ വടക്ക്കിഴക്കന്‍ മേഖലകളിലാണ് ആക്രമണങ്ങള്‍ കൂടുതല്‍.