നരേന്ദ്രമോദിയുടെ ഇറാന്‍ സന്ദര്‍ശനം ഇന്നു മുതല്‍

Update: 2018-05-27 12:55 GMT
Editor : admin
നരേന്ദ്രമോദിയുടെ ഇറാന്‍ സന്ദര്‍ശനം ഇന്നു മുതല്‍
Advertising

എണ്ണ ഇറക്കുമതി ഇരട്ടിപ്പിക്കുന്ന കാര്യവും പ്രധാനമന്ത്രിയുടെ രണ്ടുദിവസത്തെ സന്ദര്‍ശനത്തില്‍ ചര്‍ച്ചയാവുമെന്ന് സൂചന

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഇറാന്‍ സന്ദര്‍ശിക്കും. ഇറാന്‍ പ്രസിഡന്‍റ് ഹസന്‍ റുഹാനിയുടെ ക്ഷണപ്രകാരണമാണ് സന്ദര്‍ശനമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. എണ്ണ ഇറക്കുമതി ഇരട്ടിപ്പിക്കുന്ന കാര്യവും പ്രധാനമന്ത്രിയുടെ രണ്ടുദിവസത്തെ സന്ദര്‍ശനത്തില്‍ ചര്‍ച്ചയാവുമെന്ന് സൂചന.

ഇന്ത്യയിലേക്ക് അസംസ്കൃത എണ്ണ ഇറക്കുമതിചെയ്യുന്ന രാജ്യങ്ങളില്‍ പ്രധാനപ്പെട്ടരാജ്യമാണ് ഇറാന്‍. മോദിയുടെ രണ്ടുദിവസത്തെ ഇറാന്‍ സന്ദര്‍ശനത്തിന് പിന്നില്‍ എണ്ണയുടെ ഇറക്കുമതി ഇരട്ടിപ്പിക്കുന്നത് മുതല്‍ അടിസ്ഥാന സൌകര്യവിസനം, ഉര്‍ജ്ജ വികസനം സുരക്ഷ തുടങ്ങിയവിഷയങ്ങളിലും നയതന്ത്രചര്‍ച്ചകള്‍ നടന്നേക്കും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് എന്നിവര്‍ നേരത്തെ തെഹ്റാന്‍ സന്ദര്‍ശിച്ചിരുന്നു.

രണ്ടുദിവസത്തെ സന്ദര്‍ശനത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രി ഇറാന്‍റെ ആത്മീയ നേതാവും പരമോന്നത നേതാവുമായ ആയത്തുള്ള അലി ഖമനേനിയുമായും മോദി കൂടിക്കാഴ്ച നടത്താനും സാധ്യതയുണ്ട്. ഇറാന് മേലുള്ള അന്താരാഷ്ട്ര ഉപരോധം ലോക രാഷ്ട്രങ്ങള്‍ പിന്‍വലിച്ചതിന്ശേഷമാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. സംസ്കാരത്തിന്‍റെ കാര്യത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഏറെബന്ധമുണ്ടെന്നു ഇറാനുമായുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്താന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം സഹായിക്കുമെന്നും വിദേശകാര്യമന്ത്രാലയം പ്രതീക്ഷ പ്രകടിപ്പിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News