സര്‍ക്കാരിനെതിരെ സമരവുമായി അര്‍ജന്റീനയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തെരുവില്‍
അര്‍ജന്റീനയിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ എടിഇയുടെ നേതൃത്വത്തിലായിരുന്നു സമരം. ആയിരക്കണക്കിനാളുകള്‍ സമരത്തില്‍ പങ്കെടുത്തു. സ്വകാര്യമേഖലയിലെയും പൊതു മേഖലയിലെയും പിരിച്ചുവിടല്‍ അവസാനിപ്പിക്കുക, വേതനം വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.
അര്‍ജന്റീനയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സര്‍ക്കാറിനെതിരെ സമരവുമായി തെരുവിലിറങ്ങി. അനാവശ്യമായ പിരിച്ചുവിടല്‍ ഒഴിവാക്കുക, ശമ്പളം വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.
അര്‍ജന്റീനയിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ എടിഇയുടെ നേതൃത്വത്തിലായിരുന്നു സമരം. ആയിരക്കണക്കിനാളുകള്‍ സമരത്തില്‍ പങ്കെടുത്തു. സ്വകാര്യമേഖലയിലെയും പൊതു മേഖലയിലെയും പിരിച്ചുവിടല്‍ അവസാനിപ്പിക്കുക, വേതനം വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.
എടിഇ യ്ക്ക് പുറമെ വിദ്യാഭ്യാസ മേഖലയിലെ പ്രധാന സംഘടനയായ സതൂബെ സംഘടനയും സമരത്തില്‍ പങ്കെടുത്തു. അര്‍ജന്റീനയുടെ പ്രസിഡന്റായ മൌറീഷോ മാക്രി അധികാരമേറ്റതിന് ശേഷം നാല്‍പ്പതിനായിരത്തോളം പേര്‍ക്കാണ് ജോലി നഷ്ടമായത്.
മാന്ദ്യം തുടരുന്ന സാഹചര്യത്തില്‍ വേതനം വര്‍ധിപ്പിക്കാനാണ് തൊഴിലാളികളുടെ ആവശ്യം. സാമ്പത്തിക മാന്ദ്യം ഇല്ലാതാക്കാന്‍ നിരവധി പരിഷ്കാരങ്ങള്‍ മാക്രി നടത്തുന്നുണ്ടെങ്കിലും വ്യാപകമായ പ്രതിഷേധമാണ് രാജ്യത്തുടനീളമുണ്ടാകുന്നത്