ജോണ്‍ കെറിയും വ്ലാദിമര്‍ പുടിനും തമ്മില്‍ കൂടിക്കാഴ്ച നടത്തി

Update: 2018-05-27 12:03 GMT
Editor : Ubaid
ജോണ്‍ കെറിയും വ്ലാദിമര്‍ പുടിനും തമ്മില്‍ കൂടിക്കാഴ്ച നടത്തി
Advertising

സിറിയയിലെ സമാധാ ശ്രമങ്ങള്‍ക്ക് മുന്‍ കൈയെടുക്കുമെന്നും ഐെസിനെതിരെ പോരാടാന്‍ അമേരിക്കയുമായി സഹകരിക്കുമെന്നും റഷ്യന്‍ പ്രസിഡന്റ് വ്ലാദിമര്‍ പുടിന്‍ പറഞ്ഞു.

അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും റഷ്യന്‍ പ്രസിഡന്റ് വ്ലാദിമര്‍ പുടിനും തമ്മില്‍ കൂടിക്കാഴ്ച നടത്തി. സിറിയയിലെ സമാധാ ശ്രമങ്ങള്‍ക്ക് മുന്‍ കൈയെടുക്കുമെന്നും ഐെസിനെതിരെ പോരാടാന്‍ അമേരിക്കയുമായി സഹകരിക്കുമെന്നും റഷ്യന്‍ പ്രസിഡന്റ് വ്ലാദിമര്‍ പുടിന്‍ പറഞ്ഞു.

സിറിയന്‍ പ്രശനത്തിന് രാഷ്ട്രീയ പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയാണ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി റഷ്യന്‍ പ്രസിഡന്റ വ്യാദിമര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തിയത്. സിറിയയിലെ സമാധാധാനം പുനസ്ഥാപിക്കുന്നതിന് ഇരു രാജ്യങ്ങളും തമ്മില്‍ സഹകരിക്കാന്‍ കൂടിക്കാഴ്ചയില്‍സ ധാരണയായി.

സിറിയയിലെ ഐഎസ്, അല്‍ഖാ ഇദ തീവ്രവാദികള്‍ക്കെതിരെ ഒന്നിച്ച് പോരാടും. സൈനികവും വിവര സാങ്കേതിക രംഗത്തുമുള്ള ഇരു രാജ്യങ്ങളുടെയും സഹകരണം ശക്തമാക്കുമാനും ധാരണയിലെത്തിയതായി ജോണ്‍ കെറി പറഞ്ഞു.

സിറിയന്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി ഇത് രണ്ടാം തവണയാണ് ജോണ്‍ കെറി റഷ്യയിലെത്തുന്നത്. പുടിനുമായുള്ള കൂടിക്കാഴ്ചക്ക് മുന്‍പ് വിദേശകാര്യ സെക്രട്ടറി സെര്‍ജി ലാവ്റോവുമായി കെറി ചര്‍ച്ച നടത്തി. വിഷയത്തില്‍ സെര്‍ജി ലാവ്റോവുമായി ഇന്ന് കൂടുതല്‍ ചര്‍ച്ച നടത്തും. സിറിയയില്‍ അമേരിക്ക വ്യോമാക്രമണം നിര്‍ത്തിയെങ്കിലും റഷ്യ ഇപ്പോഴും തുടരുകയാണ്. ഈ സാഹചര്യത്തില്‍ കൂടിയായിരുന്നു കെറിയുടെ സന്ദര്‍ശനം.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News