ജപ്പാനിലെ അമേരിക്കന്‍ സൈനിക താവളം അക്രമിക്കാന്‍ ഉത്തര കൊറിയ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്

Update: 2018-05-28 02:28 GMT
Editor : Ubaid
ജപ്പാനിലെ അമേരിക്കന്‍ സൈനിക താവളം അക്രമിക്കാന്‍ ഉത്തര കൊറിയ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്
Advertising

ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ മിസൈലുകളുടെ പരിശീലന വിക്ഷേപണത്തിന് മേല്‍നോട്ടം വഹിച്ചു വരികയാണെന്നും കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു

ആധുനിക മിസൈലുകള്‍ ഉപയോഗിച്ച് ജപ്പാനിലെ അമേരിക്കന്‍ സൈനിക താവളം അക്രമിക്കാന്‍ ഉത്തര കൊറിയ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ മിസൈലുകളുടെ പരിശീലന വിക്ഷേപണത്തിന് മേല്‍നോട്ടം വഹിച്ചു വരികയാണെന്നും കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പരീക്ഷണ മിസൈല്‍ വിക്ഷപത്തിനെതിരെ അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ രംഗത്തെത്തി.

നോര്‍ത്ത് കൊറിയയുടെ ഒരു സൈനിക കേന്ദ്രത്തില്‍നിന്ന് തിങ്കളാഴ്ച പുലര്‍ച്ചെ നാല് ബാലിസ്റ്റിക് മസൈലുകള്‍ പരീക്ഷണ വിക്ഷേപണം നടത്തിയതായാണ് റിപ്പോര്‍ട്ട്. കടലിലേയ്ക്ക് വിക്ഷേപിച്ച മിസൈല്‍ 600 മൈല്‍ സഞ്ചരിച്ച് ജപ്പാന്റെ സമുദ്രാതിര്‍ത്തിയ്ക്കുള്ളില്‍ പതിച്ചു. ജപ്പാനിലുള്ള അമേരിക്കന്‍ സാമ്രാജ്യത്വ അധിനിവേശ സൈനിക കേന്ദ്രം അക്രമിക്കുന്നതിനുള്ള മുന്നൊരുക്കമാണിതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ജപ്പാനുമായുള്ള പ്രത്യേക സഖ്യത്തിന്റെ ഭാഗമായി നിരവധി അമേരിക്കന്‍ സൈനിക താവളങ്ങള്‍ ജപ്പാനിലുണ്ട്. ഉത്തര കൊറിയ പുതിയൊരു ഭീഷണിയായി മാറിയിരിക്കുകയാണെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ പ്രതികരിച്ചു. മിസൈലിന്റെ സാന്നിധ്യം തങ്ങള്‍ തിരിച്ചറിഞ്ഞതായി അമേരിക്കന്‍ സൈനിക വക്താവ് പ്രസ്താവിച്ചു. എന്നാല്‍ ഉത്തര കൊറിയ ഒരു ഭീഷണിയാണെന്ന് കരുതുന്നില്ലെന്നും അവര്‍ വിശദീകരിച്ചു.

സംഭവത്തെ ദക്ഷിണ കൊറിയയും ജപ്പാനും കടുത്ത ഭാഷയില്‍ അപലപിച്ചു. മേഖലയുടെ സമാധാനാന്തരീക്ഷത്തിന് ഭീഷണിയുയര്‍ത്തുന്ന നടപടിയാണിതെന്നായിരുന്നു യു.എന്‍ തലവന്‍ അന്റോണിയോ ഗുട്ടേരസിന്റെ പ്രതികരണം. ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണത്തെ നേരിടുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി വൈറ്റ് ഹൗസ് വക്താവ് സീന്‍ സ്‌പൈസര്‍ അറിയിച്ചിട്ടുണ്ട്.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News