മാംസ അഴിമതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് കഠിന ശിക്ഷ നല്‍കണമെന്ന് ബ്രസീലിനോട് ചൈന
ബ്രസീലില്‍ നിന്ന് കേടായ മാംസം വര്‍ഷങ്ങളായി കയറ്റുമതി ചെയ്യുന്നു എന്ന വാര്‍ത്ത കഴിഞ്ഞയാഴ്ചയാണ് പുറത്ത് വന്നത്.
മാംസ അഴിമതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് കഠിന ശിക്ഷ നല്‍കണമെന്ന് ബ്രസീലിനോട് ചൈന. വിഷയത്തില്‍ തീരുമാനമുണ്ടാകാതെ ബ്രസീലുമായി യാതൊരുവിധ വ്യാപാരവും ഉണ്ടാകില്ലെന്ന് ചൈന മുന്നറിയിപ്പ് നല്‍കി. ലോകത്തിലെ ഏറ്റവും വലിയ ബീഫ് കയറ്റുമതി രാജ്യമാണ് ബ്രസീല്‍. ബ്രസീലിലുണ്ടായ മാംസ അഴിമതിയെത്തുടര്‍ന്ന് വലിയ പ്രതിഷേധമാണ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുണ്ടായത്. കാനഡ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ബ്രസീലില്‍ നിന്നുള്ള ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് നിര്‍ത്തിവെച്ചു. ഇതിനിടയിലാണ് ചൈനയും ശക്തമായ നിലപാടുമായി രംഗത്തെത്തിയത്. കേസിലുള്‍പ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം ആവശ്യപ്പെട്ടു
ചൈനയില്‍ ഏറ്റവുമധി ബീഫ് ഇറക്കുമതി ചെയ്യുന്നത് ചൈനയില്‍ നിന്നാണ്. ബ്രസീലില്‍ നിന്ന് കേടായ മാംസം വര്‍ഷങ്ങളായി കയറ്റുമതി ചെയ്യുന്നു എന്ന വാര്‍ത്ത കഴിഞ്ഞയാഴ്ചയാണ് പുറത്ത് വന്നത്. ഇതോടെ ആശങ്കയിലായിരിക്കുകയാണ് ലോകരാജ്യങ്ങള്‍.