ശ്രീലങ്കയില്‍ ശക്തമായ മഴയും മണ്ണിടിച്ചിലും
91 പേര്‍ മരിച്ചു;100 ലേറെ പേരെ കാണാതായി
ശ്രീലങ്കയില്‍ ശക്തമായ മഴയിലും മണ്ണിടിച്ചിലും 91 പേര്‍ മരിച്ചു. 100 ലേറെപേരെ കാണാതായതായും അധികൃതര്‍ അറിയിച്ചു. തെക്ക് പടിഞ്ഞാറന്‍ മേഖലയിലാണ് ശക്തമായ മഴ ഉണ്ടായത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. കഴിഞ്ഞ ദിവസമാണ് ശ്രീലങ്കയില്‍ ശക്തമായ മഴയും കാറ്റും മണ്ണിടിച്ചിലും ഉണ്ടായത്.
തെക്ക് പടിഞ്ഞാറന്‍ മേഖലയിലാണ് കൂടുതലായും നാശനഷ്ടങ്ങള്‍ ഉണ്ടായത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 91 പേര്‍ മരിക്കുകയും നൂറിലേറെ പേരെ കാണാതായതായും ചെയ്തിട്ടുണ്ട്. ഇരുപതിനായിരത്തോളം പേരെ ദുരിതം കാര്യമായി ബാധിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ശക്തമായ കാറ്റിനെ തുടര്‍ന്ന് മരങ്ങള്‍ കടപുഴകി വീണും മണ്ണിടിച്ചിലിലുമാണ് ദുരിതത്തിന്റെ തോത് വര്‍ധിപ്പിച്ചത്.
സൈന്യവും മറ്റ് സുരക്ഷാ ഏജന്‍സികളും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഗതാഗത സൌകര്യമില്ലാത്തിടങ്ങളില്‍ ഹെലികോപ്ടറുകളും മറ്റും ഉപയോഗിച്ചാണ് തെരച്ചിലുകള്‍ നടത്തുന്നത്. മരണ സംഖ്യ വര്‍ധിക്കാനാണ് സാധ്യതയെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. നദികള്‍ കര കവിഞ്ഞൊഴുകുന്നതും, റോഡുകള്‍ തകര്‍ന്നതും രക്ഷാപ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കുന്നുണ്ട്.
2003 ലുണ്ടായ ശക്തമായ മഴയില്‍ 250 പേരാണ് ശ്രീലങ്കയില്‍ മരിച്ചത്. പതിനായിരത്തിലധികം വീടുകളും അന്ന് തകര്‍ന്നിരുന്നു. കാലവര്‍ത്തിന്റെ തുടക്കമായാണ് മഴയും മറ്റുമുണ്ടായതെന്നാണ് കണക്കാക്കുന്നത്.