പടിഞ്ഞാറന്‍ ഗ്വാട്ടിമലയില്‍ മണ്ണിടിച്ചില്‍; 11 മരണം
നിരവധി വീടുകളും മറ്റും പ്രദേശത്ത് തകര്‍ന്നിട്ടുണ്ട്
പടിഞ്ഞാറന്‍ ഗ്വാട്ടിമലയില്‍ ശക്തമായ മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 11 പേര്‍ മരിച്ചു. നിരവധി വീടുകളും മറ്റും പ്രദേശത്ത് തകര്‍ന്നിട്ടുണ്ട്. നൂറിലധികം പേരെ ഇവിടെ നിന്നും മാറ്റിപാര്‍പ്പിച്ചതായി ദുരന്തനിവാരണ വിഭാഗം അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് പടിഞ്ഞാറന്‍ ഗ്വാട്ടിമലയില്‍ ജനജീവിതത്തെ കാര്യമായി ബാധിച്ച കനത്ത മഴയും മണ്ണിടിച്ചിലും ഉണ്ടായത്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് പതിനൊന്ന് പേര്‍ വിവിധ ഭാഗങ്ങളില്‍ മരിച്ചെന്ന് ദുരന്തനിവാരണ വിഭാഗം അറിയിച്ചു. നിരവധി വീടുകളും കെട്ടിടങ്ങളും മണ്ണിനടിയിലായിട്ടുണ്ട്. 350 ലേറെ പേരെ മാറ്റിപാര്‍പ്പിച്ചതായും അധികൃതര്‍ അറിയിച്ചു. സാന്‍പെഡ്രോ സോലോമയി മുനിസിപ്പാലിറ്റിയില്‍ രണ്ട് ബസുകളും മണ്ണിനടിയിലായിട്ടുണ്ട്.
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ദുരന്തനിവാരണ വിഭാഗത്തിന് പുറമെ സൈന്യവും മറ്റും രംഗത്തുണ്ട്. ദുരന്തത്തിന്റെ തോത് ഇനിയും വര്‍ധിക്കാനാണ് സാധ്യതയെന്നാണ് അധികൃതര്‍ പറയുന്നത്.