തീവ്രവാദത്തിന്റെ പേരില്‍ കുറ്റപ്പെടുത്തുന്ന അമേരിക്കക്കെതിരെ പാകിസ്താന്‍
ഹാഫിസ് സയീദും ഹഖാനി ഭീകരരും പാക്കിസ്താനിലെ യാഥാര്‍ഥ്യമാണെന്നു തുറന്നു സമ്മതിച്ച പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി പക്ഷെ വിഷയത്തില്‍ അമേരിക്കക്കെതിരെ രൂക്ഷ വിമര്‍ശമാണ് നടത്തിയത്
തീവ്രവാദത്തിന്റെ പേരില്‍ തങ്ങളെ കുറ്റപ്പെടുത്തുന്ന അമേരിക്കക്കെതിരെ രൂക്ഷ വിമര്‍ശവുമായി പാക്കിസ്താന്‍. വര്‍ഷങ്ങള്‍ക്കു മുന്പ് ഭീകരര്‍ക്ക് ചെല്ലും ചെലവും കൊടുത്ത് വളര്‍ത്തിയത് നിങ്ങളാണ്. എന്നിട്ടിപ്പോള്‍ ഭീകരതയുടെ പേരില്‍ പാക്കിസ്താനെ കുറ്റപ്പെടുത്താന്‍ വരരുത് എന്നായിരുന്നു പാക് വിദേശകാര്യ മന്ത്രി ഖ്വാജ അസിഫിന്‍റെപ്രതികരണം
ഹാഫിസ് സയീദും ഹഖാനി ഭീകരരും പാക്കിസ്താനിലെ യാഥാര്‍ഥ്യമാണെന്നു തുറന്നു സമ്മതിച്ച പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി പക്ഷെ വിഷയത്തില്‍ അമേരിക്കക്കെതിരെ രൂക്ഷ വിമര്‍ശമാണ് നടത്തിയത്. 20 വര്‍ഷം മുമ്പ് ഈ ഭീകരരെ വളര്‍ത്തിയത് അമേരിക്കയാണ്. അവര്‍ക്ക് വൈറ്റ് ഹൗസിലായിരുന്നു വിരുന്ന്. അവര്‍ ബാധ്യതയാണെന്നത് ഞാന്‍ അംഗീകരിക്കുന്നു. പക്ഷേ, അവരെ വളര്‍ത്തിയത് നിങ്ങളാണ്.
ഏഷ്യ സൊസൈറ്റി ഫോറത്തില്‍ പ്രസംഗിക്കുമ്പോഴായിരുന്നു പാക് വിദേശ കാര്യ മന്ത്രി ഖ്വാജ അസിഫിന്റെ പ്രതികരണം. ഭീകരസംഘടനകള്‍ക്ക് അഭയം നല്‍കിയാല്‍, പാക്കിസ്ഥാനുള്ള ധനസഹായം നിര്‍ത്തുമെന്നു കഴിഞ്ഞമാസം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതിന് മറുപടിയായാണ് പാക് വിദേകാര്യ മന്ത്രിയുടെ പ്രതികരണം.