സിംബാബ്‍വെ ജനാധിപത്യത്തിന്‍റെ പുതുയുഗത്തിലേക്കെന്ന് നിയുക്ത പ്രസിഡന്‍റ്

Update: 2018-05-28 11:29 GMT
Editor : Sithara
സിംബാബ്‍വെ ജനാധിപത്യത്തിന്‍റെ പുതുയുഗത്തിലേക്കെന്ന് നിയുക്ത പ്രസിഡന്‍റ്
Advertising

ജനാധിപത്യത്തിന്‍റെ പുതുയുഗത്തിലേക്ക് ‍ സിംബാബ്‍വെ കടന്നിരിക്കുകയാണെന്ന് നിയുക്ത പ്രസിഡന്‍റ് എമേഴ്സണ്‍ എംനാന്‍ ഗാഗ്വ.

ജനാധിപത്യത്തിന്‍റെ പുതുയുഗത്തിലേക്ക് ‍ സിംബാബ്‍വെ കടന്നിരിക്കുകയാണെന്ന് നിയുക്ത പ്രസിഡന്‍റ് എമേഴ്സണ്‍ എംനാന്‍ ഗാഗ്വ. രാജ്യത്ത് തിരികെ എത്തിയ ശേഷം പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. നാളെയാണ് എമ്മേഴ്സണ്‍ പ്രസിഡന്‍റായി സത്യപ്രതിജ്ഞ ചെയ്യുന്നത്.

അട്ടിമറിയിലൂടെ സൈന്യം അധികാരം പിടിച്ചെടുത്തശേഷം ജനാധിപത്യത്തിനായി തിരികെ കൊടുത്ത രാഷ്ട്രമെന്ന പ്രത്യേകത ഇക്കുറി സിംബാബ്‍വെക്കുണ്ട്. സൈന്യത്തിന്‍റെ തടവിലായപ്പോഴും അധികാരം വിട്ടൊഴിയാതെ നിന്ന മുഗാബെക്കെതിരെ ഇംപീച്ച്മെന്‍റ് നടപടികള്‍ ആരംഭിച്ചപ്പോഴാണ് അദ്ദേഹം രാജിവെക്കാന്‍ സന്നദ്ധനായത്. തുടര്‍ന്നാണ് വിദേശത്തായിരുന്ന വൈസ്പ്രസിഡന്റ് എമ്മേഴ്സണ്‍ കഴിഞ്ഞ ദിവസം തിരികെ എത്തിയത്. നാളെ അദ്ദേഹം സിംബാംബ്‍വെയുടെ പുതിയ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യും. ജനാധിപത്യത്തിന്റെ പുതുയുഗത്തിലേക്ക് രാജ്യം കടന്നിരിക്കുകയാണെന്ന് അണികളെ അഭിസംബോധന ചെയ്യവെ അദ്ദേഹം പറഞ്ഞു.

ഭരണകക്ഷിയായി സാനു പിഎഫ് പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണയോടെയാണ് എമ്മേഴ്സണ്‍ അധികാരത്തിലെത്തുന്നത്. പട്ടാള അട്ടിമറിയെ തുടര്‍ന്നാണ് അദ്ദേഹം ദക്ഷിണാഫ്രിക്കയിലേക്ക് പോയത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News