വെടിവെച്ചു കൊല്ലുന്നതിനേക്കാള്‍ തനിക്കിഷ്ടം തൂക്കിക്കൊല്ലുന്നതാണെന്ന് നിയുക്ത ഫിലിപ്പീന്‍സ് പ്രസിഡണ്ട്

Update: 2018-05-28 20:22 GMT
Editor : admin
വെടിവെച്ചു കൊല്ലുന്നതിനേക്കാള്‍ തനിക്കിഷ്ടം തൂക്കിക്കൊല്ലുന്നതാണെന്ന് നിയുക്ത ഫിലിപ്പീന്‍സ് പ്രസിഡണ്ട്
Advertising

കൊലയാളികളെയും ബലാല്‍സംഗ വീരന്‍മാരെയും മയക്കുമരുന്നു കടത്തുകാരെയും കൊന്നുതള്ളുമെന്ന തന്‍റെ തെരഞ്ഞെടുപ്പു വാഗ്ദാനം പാലിക്കുമെന്ന് ഫിലിപ്പീന്‍സ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട റോഡ്രിഗോ ദുതെര്‍തെ. പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ശേഷം നടത്തിയ ആദ്യ പത്രസമ്മേളനത്തിലാണ് തന്‍റെ തെരഞ്ഞെടുപ്പു വാഗ്ദാനം പാലിക്കുമെന്ന് ദുതെര്‍തെ പ്രഖ്യാപിച്ചത്.

കൊലയാളികളെയും ബലാല്‍സംഗ വീരന്‍മാരെയും മയക്കുമരുന്നു കടത്തുകാരെയും കൊന്നുതള്ളുമെന്ന തന്‍റെ തെരഞ്ഞെടുപ്പു വാഗ്ദാനം പാലിക്കുമെന്ന് ഫിലിപ്പീന്‍സ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട റോഡ്രിഗോ ദുതെര്‍തെ. പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ശേഷം നടത്തിയ ആദ്യ പത്രസമ്മേളനത്തിലാണ് തന്‍റെ തെരഞ്ഞെടുപ്പു വാഗ്ദാനം പാലിക്കുമെന്ന് ദുതെര്‍തെ പ്രഖ്യാപിച്ചത്. അതിനായി രാജ്യത്ത് വധശിക്ഷ തിരിച്ചു കൊണ്ടു വരുമെന്നും വെടിവെച്ചു കൊല്ലുന്നതിനേക്കാളും തനിക്കിഷ്ടം തൂക്കിക്കൊല്ലുന്നതാണെന്നും ദുതെര്‍തെ പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. തൂക്കിക്കൊല്ലുന്നത് കുറച്ചു കൂടി മനുഷ്യത്വപരമായ ശിക്ഷാരീതിയാണെന്നും ഇതു വഴി വെടിയുണ്ട പാഴാക്കുന്നതൊഴിവാക്കാനാവുമെന്നുമാണ് ദുതെര്‍തെയുടെ നിരീക്ഷണം. 3 പതിറ്റാണ്ടോളം ദവാഓ സിറ്റി മേയറായിരുന്ന റോഡ്രിഗോ ദുതെര്‍തെ വന്‍ഭൂരിപക്ഷത്തിനാണ് തെരഞ്ഞെടുക്കപ്പെട്ടത്. രാജ്യത്തെ ഒരു ലക്ഷത്തോളം ക്രിമിനലുകളെ മനില നദിയില്‍ കൊന്നുതള്ളി മീനുകള്‍ക്ക് ഭക്ഷണമാക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ദുതെര്‍തെ പ്രസ്താവിച്ചത് വിവാദത്തിന് തിരികൊളുത്തിയിരുന്നു. തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാല്‍ ദുതെര്‍തെ ഏകാധിപതിയായി മാറുമെന്ന് സ്ഥാനമൊഴിയുന്ന പ്രസിഡണ്ട് ബെനിഞ്ഞോ അക്വിനോ കുറ്റപ്പെടുത്തിയിരുന്നു. കുറ്റവാളികളെ യാതൊരു ദാക്ഷിണ്യവുമില്ലാതെ കൈകാര്യം ചെയ്യുമെന്ന ദുതെര്‍തെയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം വോട്ടര്‍മാരില്‍ വന്‍സ്വാധീനമാണ് ചെലുത്തിയത്. 3 പതിറ്റാണ്ടോളം ദവാഓ സിറ്റി മേയറായിരുന്ന ദുതെര്‍തെ തന്‍റെ ഭരണകാലയളവില്‍ ഫയറിംഗ് സ്ക്വാഡുകളെ വിട്ട് നിരവധി ക്രിമിനലുകളെ വകവരുത്തിയതായി അവകാശപ്പെട്ടിരുന്നു. കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ദവാഓയെ ഫിലിപ്പീന്‍സിലെ ഏറ്റവും സുരക്ഷിതമായ സ്ഥലമായി മാറ്റാന്‍ ദുതെര്‍തെയുടെ കടുത്ത ശിക്ഷാരീതികള്‍ക്ക് സാധിച്ചിരുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News