യുക്രൈന് താക്കീതുമായി റഷ്യ
റഷ്യ- യുക്രൈന്‍ ബന്ധം കൂടുതല്‍ വഷളാകുന്നു. റഷ്യക്കെതിരായ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി അവസാനിപ്പിച്ചില്ലെങ്കില്‍ യുക്രൈനുമായുള്ള നയതന്ത്ര ബന്ധം പൂര്‍ണമായും അവസാനിപ്പിക്കുമെന്ന് റഷ്യ .
റഷ്യ- യുക്രൈന്‍ ബന്ധം കൂടുതല്‍ വഷളാകുന്നു. റഷ്യക്കെതിരായ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി അവസാനിപ്പിച്ചില്ലെങ്കില്‍ യുക്രൈനുമായുള്ള നയതന്ത്ര ബന്ധം പൂര്‍ണമായും അവസാനിപ്പിക്കുമെന്ന് റഷ്യ . സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ യുക്രൈന്‍ സൈനിക വിന്യാസം ശക്തമാക്കി.
കഴിഞ്ഞ ദിവസം ക്രിമിയയിലേക്ക് യുക്രൈന്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചതോടെയാണ് റഷ്യ- യുക്രൈന്‍ സംഘര്‍ഷം രൂക്ഷമായത്. ക്രിമിയയില്‍ രണ്ട് തവണ യുക്രൈന്‍ ആക്രമണം നടത്തിയെന്നും യുക്രൈന്‍ ഇപ്പോഴും പ്രകോപനം തുടരുകയാണെന്നും ആരോപിച്ച റഷ്യ ഇത് അധിക കാലം നോക്കി നില്‍ക്കാനാവില്ലെന്ന് വ്യക്തമാക്കി. റഷ്യന്‍ ആരോപണങ്ങളെ ശക്തമായി നിഷേധിച്ച യുക്രൈന്‍ ആരോപണം അസംബന്ധമെന്നാണ് വിശേഷിപ്പിച്ചത്. യുക്രൈനെതിരെ സൈനികാക്രമണം നടത്താനും ഭീഷണിപ്പെടുത്താനുമാണ് ഇത്തരം തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും യുക്രൈന്‍ പ്രസിഡന്റ് പെട്രോ ഷെങ്കോവും തിരിച്ചടിച്ചു. 2014ലാണ് റഷ്യ യുക്രൈനില്‍നിന്നും ക്രിമിയ കൈവശപ്പെടുത്തിയത്.