ഹിംഗ്‍ലി ആണവ വൈദ്യുതി പദ്ധതിക്ക് ബ്രിട്ടന്‍ ചൈനയും ഫ്രാന്‍സുമായി കൈകോര്‍ക്കുന്നു

Update: 2018-05-29 18:54 GMT
Editor : Alwyn K Jose
ഹിംഗ്‍ലി ആണവ വൈദ്യുതി പദ്ധതിക്ക് ബ്രിട്ടന്‍ ചൈനയും ഫ്രാന്‍സുമായി കൈകോര്‍ക്കുന്നു
Advertising

പദ്ധതിയെക്കുറിച്ച് പ്രധാനമന്ത്രി തെരേസ മേ ആശങ്ക പ്രകടിപ്പിച്ച് രണ്ട് മാസം പിന്നിടുമ്പോളാണ് പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ച് ബ്രിട്ടന്‍ രംഗത്തെത്തിയത്.

ഹിംഗ്‍ലി ആണവ വൈദ്യുതി സ്റ്റേഷന്‍ നിര്‍മാണത്തിനായി ബ്രിട്ടന്‍ ഫ്രാന്‍സും ചൈനയുമായി കരാര്‍ ഒപ്പുവെച്ചു. പദ്ധതിയെക്കുറിച്ച് പ്രധാനമന്ത്രി തെരേസ മേ ആശങ്ക പ്രകടിപ്പിച്ച് രണ്ട് മാസം പിന്നിടുമ്പോളാണ് പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ച് ബ്രിട്ടന്‍ രംഗത്തെത്തിയത്.

ഈ മാസം ആദ്യമാണ് ഹിംഗ്‌ലി ആണവ സ്റ്റേഷന്‍ പദ്ധതിക്ക് ബ്രിട്ടീഷ് ബിസിനസ് സെക്രട്ടറി ഗ്രെഗ് ക്ലാര്‍ക് അനുമതി നല്‍കിയത്. രാജ്യ സുരക്ഷക്ക് ഭീഷണിയാണെന്ന് തെളിഞ്ഞാല്‍ ‍‍പദ്ധതിക്ക് വേണ്ടി പണം ചെലവഴിക്കില്ലെന്ന നിബന്ധനയോടെയാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. ബ്രിട്ടന്റെ ചരിത്രത്തിലെ നിര്‍ണായക നിമിഷമാണിതെന്നും ചൈനയുമായി ഇത്തരമൊരു പദ്ധതിയില്‍ സഹകരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും കരാറില്‍ ഒപ്പുവെച്ച ഫ്രഞ്ച് വിദേശകാര്യ മന്ത്രി ഴീന്‍ മാര്‍ക് പറഞ്ഞു.

ബ്രിട്ടനിലെ ഈ നൂറ്റാണ്ടിലെ ആണവ പദ്ധതിയാണ് ഹിംഗ്‍ലി പദ്ധതി. ഇംഗ്ലണ്ടിന്റെ തെക്ക് പടിഞ്ഞാറന്‍ ഭാഗത്തുള്ള ഹിംഗ്‍ലി നഗരത്തില്‍ തുടങ്ങുന്ന പദ്ധതി ഏറെ നാളത്തെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് യാഥാര്‍ഥ്യമാകുന്നത്. സുരക്ഷാ പ്രശ്നങ്ങളാണ് പദ്ധതിക്ക് ഇതുവരെ തടസം നിന്നത്.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News