ഇസ്രയേല്‍-ഫലസ്തീന്‍ പ്രശ്നപരിഹാരത്തിന് അമേരിക്കന്‍ ശ്രമം

Update: 2018-05-29 16:19 GMT
ഇസ്രയേല്‍-ഫലസ്തീന്‍ പ്രശ്നപരിഹാരത്തിന് അമേരിക്കന്‍ ശ്രമം
Advertising

ഫലസ്തീന്‍ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസിനെ ചര്‍ച്ചക്കായി അമേരിക്കന്‍ പ്രസിഡന്‍റ് വൈറ്റ് ഹൌസിലേക്ക് ക്ഷണിച്ചു

ഇസ്രയേല്‍-ഫലസ്തീന്‍ പ്രശ്നത്തിന് പരിഹാരം കണാന്‍ അമേരിക്കന്‍ ശ്രമം. ഫലസ്തീന്‍ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസിനെ ചര്‍ച്ചക്കായി അമേരിക്കന്‍ പ്രസിഡന്‍റ് വൈറ്റ് ഹൌസിലേക്ക് ക്ഷണിച്ചു. ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്‍റായതിനുശേഷം ആദ്യമായാണ് മഹ്മൂദ് അബ്ബാസിനെ വൈറ്റ് ഹൌസിലേക്ക് ക്ഷണിക്കുന്നത്.

ഫലസ്തീന്‍ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസിനെ വൈറ്റ് ഹൌസിലേക്ക് ട്രംപ് ചര്‍ച്ചക്ക് വിളിച്ചെന്ന് ഫലസ്തീന്‍ വാര്‍ത്ത ഏജന്‍സിയായ വഫ സ്ഥിരീകരിച്ചു. ട്രംപ് മഹ്മൂദ് അബ്ബാസുമായി ഫോണില്‍ സംസാരിച്ചെന്ന് മഹ്മൂദ് അബ്ബാസിന്‍റെ വക്താവ് പറഞ്ഞു.

ഫലസ്തീന്‍ പ്രസിഡന്‍റിനെ വൈറ്റ് ഹൌസിലേക്ക് ക്ഷണിച്ചതായി വൈറ്റ് ഹൌസ് വൃത്തകള്‍ സ്ഥിരീകരിചു ഫലസ്തീനും ഇസ്രായേലും തമ്മിലുള്ള ചര്‍ച്ചകളിലൂടെയേ സമാധാനം പുനസ്ഥാപിക്കാന്‍ കഴിയുകയുള്ളൂവെന്നും ട്രംപ് അബ്ബാസിനോട് പറഞ്ഞതായി വൈറ്റ്ഹൗസ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ഫെബ്രുവരിയില്‍ ട്രംപ് വൈറ്റ്ഹൗസില്‍ വെച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇസ്രയേലുമായി അടുപ്പം സ്ഥാപിച്ചിരുന്ന ട്രംപ് മഹ്മൂദ് അബ്ബാസിനെ ചര്‍ച്ചക്ക് ക്ഷണിച്ചത് പ്രശ്നപരിഹാരത്തിനുളള ശ്രമമായിട്ടാണ് വിലയിരുത്തപെടുന്നത്.

ട്രംപിന്‍റെ നീക്കത്തെ അല്ലരീതിയിലാണ് ഫലസ്തീന്‍ വിലയിരുന്നതെന്ന് മഹ്മൂദ് അബ്ബാസിന്‍റെ വക്താവ് കൂട്ടിചേര്‍ത്തു.ഇസ്രയേല്‍ അധിനിവേശത്തെ ന്യായികരിച്ച ട്രംപിനെ നേരത്തെ ഫലസ്തീന്‍ വിമര്‍ശിച്ചിരുന്നു.

Tags:    

Similar News