കോമെയെ പരിഹസിച്ച് അമേരിക്കന്‍ പ്രിസിഡന്റ് ഡോണള്‍ഡ് ട്രംപ്

Update: 2018-05-29 09:34 GMT
Editor : Subin
കോമെയെ പരിഹസിച്ച് അമേരിക്കന്‍ പ്രിസിഡന്റ് ഡോണള്‍ഡ് ട്രംപ്
Advertising

താന്‍ കോമെയുമായി നടത്താനിരിക്കുന്ന സംഭാഷണത്തിന്റെ ടേപ്പുകള്‍ ഇപ്പോള്‍തന്നെ മാധ്യമങ്ങള്‍ക്ക് കൈമാറിയില്ലെന്ന് കരുതാം എന്നാണ് ട്രംപിന്റെ പരിഹാസ ട്വീറ്റ്.

എഫ് ബി ഐ മുന്‍ ഡയറക്ടര്‍ ജെയിംസ് കോമെയെ പരിഹസിച്ച് അമേരിക്കന്‍ പ്രിസിഡന്റ് ഡോണള്‍ഡ് ട്രംപ്. കോമെയും മാധ്യമങ്ങളും ചേര്‍ന്ന് വ്യാജവാര്‍ത്തകള്‍ പടച്ചുവിടുകയാണന്നാണ് ട്രംപിന്റെ ആരോപണം. താന്‍ കോമെയുമായി നടത്താനിരിക്കുന്ന സംഭാഷണത്തിന്റെ ടേപ്പുകള്‍ ഇപ്പോള്‍തന്നെ മാധ്യമങ്ങള്‍ക്ക് കൈമാറിയില്ലെന്ന് കരുതാം എന്നാണ് ട്രംപിന്റെ പരിഹാസ ട്വീറ്റ്.

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുണ്ടായെന്ന ആരോപണത്തില്‍ അന്വേഷണം തുടരുന്നതിനിടെയാണ് എഫ്ബിഐ മേധാവി ജെയിംസ് കോമെയെ ഡോണള്‍ഡ് ട്രംപ് പുറത്താക്കിയത്. പ്രചാരണത്തില്‍ റഷ്യയുടെ ഇടപെടലുണ്ടായിട്ടുണ്ടെന്നും എന്നാല്‍ തെരഞ്ഞെടുപ്പ് ഫലത്തെ അത് സ്വാധീനിച്ചുവോ എന്നത് അന്വേഷണത്തിലൂടെ കണ്ടെത്തണമെന്നും കോമെ എഫ് ബി ഐ മേധാവിയായിരിക്കെ പറഞ്ഞിരുന്നു. എന്നാല്‍ റഷ്യന്‍ ബന്ധം സംബന്ധിച്ച വാര്‍ത്തകള്‍ വ്യാജമാണെന്നും മാധ്യമങ്ങള്‍ കളവ് പ്രചരിപ്പിക്കുകയാണെന്നുമാണ് ട്രംപിന്റെ നേരത്തെ തന്നെയുള്ള ആരോപണം. ഇത്തരം വ്യാജ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുന്നത് എഫ് ബി ഐ ആണെന്നും ട്രംപ് പറയുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ട്രംപിന്റെ പുതിയ പരിഹാസം.

താന്‍ കോമെയുമായി ഭാവിയില്‍ നടത്താനിരിക്കുന്ന ചര്‍ച്ചകളുടെ ടേപ്പുകള്‍ അദ്ദേഹം ഇപ്പോള്‍തന്നെ മാധ്യമങ്ങള്‍ക്ക് നല്‍കിയിട്ടില്ലെന്ന് കരുതാം എന്നാണ് ട്രംപിന്റെ ട്വീറ്റ്. കോമെയെ പുറത്താക്കിയതിന്റെ പൂര്‍ണ ഉത്തരവാദിത്തം ട്രംപ് ഏറ്റെടുത്തു. കോമെയെ ഷോ ബോട്ട് എന്ന് വിശേഷിപ്പിച്ച ട്രംപ് അദ്ദേഹത്തിന്റെ പ്രവൃത്തികള്‍ കയ്യടി നേടുന്നതിനാണെന്നും വിമര്‍ശിച്ചു. ഒരിക്കല്‍ ഡിന്നറിന്റെ സമയത്തും മറ്റൊരിക്കല്‍ ഫോണിലൂടെയും അന്വേഷണം തന്നെ ലക്ഷ്യമിട്ടല്ലെന്ന് കോമെ അറിയിച്ചതായി ട്രംപ് പറഞ്ഞിരുന്നു. ഇതെ തുടര്‍ന്ന് ട്രംപ് അന്വേഷണത്തില്‍ ഇടപെടുന്നുവെന്നാരോപിച്ച് പ്രതിപക്ഷം രംഗത്തെത്തുകയും ചെയ്തു.

രഹസ്യാന്വേഷണ ഏജന്‍സിയെ കാര്യക്ഷമമായി നയിക്കാന്‍ കഴിവില്ലെന്ന കാരണം പറഞ്ഞാണ് ട്രംപ് കോമെയെ പുറത്താക്കിയത്. എന്നാല്‍ തെരഞ്ഞെടുപ്പിലെ ട്രംപിന്റെ റഷ്യന്‍ ബന്ധത്തെ കുറിച്ച അന്വേഷണമാണ് ട്രംപിന്റെ നടപടിക്ക് പിന്നിലെന്നാണ് വിമര്‍ശം.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News