പീഡനക്കേസ് പിൻവലിക്കും; അസാൻജിന് എംബസിയിൽനിന്നു പുറത്തിറങ്ങാം

Update: 2018-05-29 10:05 GMT
Editor : Ubaid
പീഡനക്കേസ് പിൻവലിക്കും; അസാൻജിന് എംബസിയിൽനിന്നു പുറത്തിറങ്ങാം
Advertising

ബലാല്‍ത്സംഗക്കേസില്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് 2012 മുതല്‍ ജൂലിയന്‍ അസാന്‍ജെ ലണ്ടനിലെ ഇക്വഡോര്‍ എംബസിയിലാണ് കഴിയുന്നത്


വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെതിരായ അന്വേഷണം സ്വീഡന്‍ അവസാനിപ്പിച്ചു. ഏഴ് വര്‍ഷമായി തുടരുന്ന അന്വേഷണമാണ് അവസാനിപ്പിച്ചത്. എന്നാല്‍ അസാഞ്ചിനെതിരെ അറസ്റ്റ് വാറണ്ട് ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് ലണ്ടന്‍ പൊലീസ് പറഞ്ഞു.

ബലാല്‍ത്സംഗക്കേസില്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് 2012 മുതല്‍ ജൂലിയന്‍ അസാന്‍ജെ ലണ്ടനിലെ ഇക്വഡോര്‍ എംബസിയിലാണ് കഴിയുന്നത്. അസാഞ്ചിനെതിരായ കേസ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായി സ്വീഡിഷ് പബ്ലിക്ക് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ മാരിയന്‍ നീയാണ് അറിയിച്ചത്. അസാന്‍ജ് എത്രയും വേഗം ലണ്ടന്‍ വിടുമെന്ന് വിക്കീലിക്സ് വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ അസാഞ്ചിന് ഉടന്‍ ലണ്ടന്‍ വിടാന്‍ കഴിയില്ലെന്ന് ലണ്ടന്‍ പൊലീസ് പറഞ്ഞു.

അസാഞ്ചിനെതിരെ അറസ്റ്റ് വാറണ്ട് ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും അസാഞ്ച് ഇതുവരെ ജാമ്യാപേക്ഷ പോലും നല്‍കയിട്ടില്ലെന്നും പൊലീസ് പറയുന്നു. 2010 ല്‍ അമേരിക്കയുടെ രഹസ്യനയതന്ത്ര സന്ദേശങ്ങള്‍ ചോര്‍ത്തിയതിനെ തുടര്‍ന്ന് അമേരിക്ക നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് തനിക്കെതിരായ കേസെന്നാണ് അസാന്‍ഞ്ച്സ് ആരോപിക്കുന്നത്. കഴിഞ്ഞ നവംബറില്‍ സ്വീഡിഷ് അധികൃതര്‍ നടത്തിയ ചോദ്യം ചെയ്യലിലും ബലാത്സംഗ ആരോപണം അസാന്‍ജ് നിഷേധിച്ചിരുന്നു. അമേരിക്കന്‍ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നാലെയാണ് അസാഞ്ചിനെതിരെ ലൈംഗിക ആരോപണം ഉന്നയിക്കപ്പെട്ടത്.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News