ഇനി ചര്‍ച്ചയില്ല, താലിബാന് മുന്നറിയിപ്പുമായി ട്രംപ്
യുണൈറ്റഡ് നേഷന്‍ സെക്യൂരിറ്റി കൌണ്‍സില്‍ അംഗങ്ങളുമായുള്ള ഉച്ചഭക്ഷണത്തിനിടയിലാണ് താലിബാനെതിരെ ട്രംപ് ആഞ്ഞടിച്ചത്
താലിബാന് മുന്നറിയിപ്പ് നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. താലിബാനുമായി ഇനി ചര്‍ച്ചക്ക് തയ്യാറല്ല. അവസാനിപ്പിക്കേണ്ടതെന്താണോ അത് അവസാനിപ്പിക്കാന്‍ പോവുകയാണെന്ന് ട്രംപ് പറഞ്ഞു.
യുണൈറ്റഡ് നേഷന്‍ സെക്യൂരിറ്റി കൌണ്‍സില്‍ അംഗങ്ങളുമായുള്ള ഉച്ചഭക്ഷണത്തിനിടയിലാണ് താലിബാനെതിരെ ട്രംപ് ആഞ്ഞടിച്ചത്. അതിക്രൂരമായ ആക്രമണങ്ങള്‍ നടത്തുന്ന താലിബാനുമായി ചര്‍ച്ചക്ക് തയ്യാറല്ലെന്നു പറഞ്ഞ ട്രംപ് അവസാനിപ്പിക്കേണ്ടത് അവസാനിപ്പിക്കുമെന്നും താലിബാന് മുന്നറിയിപ്പ് നല്‍കി.
നിഷ്കളങ്കരായ സ്ത്രീകളെയും കുട്ടികളെയുമാണ് താലിബാന്‍ കൊന്നൊടുക്കുന്നത്. സ്വന്തം ജനത്തിനുമേലാണ് അവര്‍ ക്രൂരത കാണിക്കുന്നത്. അത് അംഗീകരിക്കാനാകില്ലെന്നും യുഎസ് നടപടി ശക്തമാക്കുമെന്നും ട്രംപ് പറഞ്ഞു. താലിബാനെതിരെ നടപടികളിലേക്ക് കടക്കുമെന്ന് ട്രംപ് നേരത്തെയും വ്യക്തമാക്കിയിരുന്നു. താലിബാനടക്കമുള്ള സംഘടനകള്‍ക്ക് സുരക്ഷിത താവളമൊരുക്കുന്നുവെന്നാരോപിച്ച് പാകിസ്താനുമായുള്ള സാമ്പത്തിക സൈനിക സഹകരണം അമേരിക്ക നേരത്തെ അവസാനിപ്പിച്ചിരുന്നു. ഇനിയും ഭീകരവാദികളെ സംരക്ഷിച്ചാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും അമേരിക്ക പാകിസ്താന് മുന്നറിയിപ്പ് നല്‍കിയിരുന്നു.