വെണ്ണയില്‍ തീര്‍ത്ത ഈ ശില്‍പങ്ങള്‍ തീര്‍ച്ചയായും അത്ഭുതപ്പെടുത്തും
എന്നാല്‍ വെണ്ണയില്‍ ആരും നോക്കി നില്‍ക്കുന്ന ശില്‍പങ്ങള്‍ സൃഷ്ടിച്ചെടുക്കാന്‍ സാധിക്കുമോ...സാധിക്കും എന്നു തെളിയിക്കുകയാണ് ഈ സുന്ദര രൂപങ്ങള്‍
വെണ്ണക്കല്ലില്‍ നിന്നെക്കൊത്തി വെള്ളിപ്പൂന്തിങ്കള്‍...മനോഹരമായതിനെയെല്ലാം വെണ്ണയോടുപമിച്ച നിരവധി കവിതകളും പാട്ടുകളും നമ്മള്‍ കേട്ടിട്ടുണ്ട്. വെണ്ണയുടെ ഔഷധഗുണങ്ങളും വേറെ. ആരാധനാലയങ്ങളിലും വെണ്ണ ഒഴിവാക്കാനാവാത്ത വസ്തുവാണ്. എന്നാല്‍ വെണ്ണയില്‍ ആരും നോക്കി നില്‍ക്കുന്ന ശില്‍പങ്ങള്‍ സൃഷ്ടിച്ചെടുക്കാന്‍ സാധിക്കുമോ...സാധിക്കും എന്നു തെളിയിക്കുകയാണ് ഈ സുന്ദര രൂപങ്ങള്‍. ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിട്ടുള്ള വെണ്ണ ശില്‍പങ്ങള്‍ തീര്‍ച്ചയായും നിങ്ങളെ അത്ഭുതപ്പെടുത്തും.
ടിബറ്റാണ് വെണ്ണ ശില്‍പങ്ങളുടെ സ്വദേശം. പിന്നീട് ഇവ യൂറോപ്പിലേക്കും അമേരിക്കയിലേക്കും വ്യാപിച്ചു. അമേരിക്ക,കാനഡ, ആസ്ട്രേലിയ എന്നിവിടങ്ങളില്‍ വെണ്ണ ശില്‍പങ്ങളുടെ മത്സരം സംഘടിപ്പിക്കാറുണ്ട്.
പ്രധാനമായും ദേവന്‍മാരുടെയും ദേവിമാരുടെയും രൂപങ്ങളാണ് വെണ്ണയില്‍ ഉരുത്തിരിയാറുള്ളത്.