ജോര്‍ദാന്‍ തെരഞ്ഞെടുപ്പില്‍ മുസ്ലിം ബ്രദര്‍ ഹുഡ് നേട്ടമുണ്ടാക്കുമെന്ന് റിപ്പോര്‍ട്ട്
ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയകക്ഷിയായ ഇസ്ലാമിക് ആക്ഷന്‍ ഫ്രണ്ട് മുഖ്യ പ്രതിപക്ഷമാകുമെന്നാണ് ആദ്യ സൂചനകള്‍
ജോര്‍ദാന്‍ തെരഞ്ഞെടുപ്പില്‍ മുസ്ലിം ബ്രദര്‍ ഹുഡ് നേട്ടമുണ്ടാക്കുമെന്ന് റിപ്പോര്‍ട്ട്. ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയകക്ഷിയായ ഇസ്ലാമിക് ആക്ഷന്‍ ഫ്രണ്ട് മുഖ്യ പ്രതിപക്ഷമാകുമെന്നാണ് ആദ്യ സൂചനകള്‍. 2007 ന് ശേഷം ആദ്യമായാണ് മുസ്ലിം ബ്രദര്‍ ഹുഡ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.
130 അംഗ പാര്‍ലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മുസ്ലിം ബ്രദര്‍ ഹുഡിന്റെ ഇസ്ലാമിക് ആക്ഷന്‍ ഫ്രണ്ട് ഇരുപതോ അതില്‍ കൂടുതലോ സീറ്റ് നേടുമെന്നാണ് കരുതുന്നത്. ക്രമക്കേടുകള്‍ ആരോപിച്ച് 2010 ലും 2013 ലും നടന്ന തെരഞ്ഞെടുപ്പ് ബ്രദര്‍ഹുഡ് ബഹിഷ്കരിച്ചിരുന്നു. 1252 സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുണ്ടായിരുന്നു. ബ്രദര്‍ഹുഡ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ സ്ത്രീകളും ക്രിസ്ത്യന്‍ വംശജരും ഇടം പിടിച്ചു. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ വോട്ടര്‍മാര്‍ പോളിംഗ് സ്റ്റേഷനുകളില്‍ എത്തി.
15 ദശലക്ഷം പേര്‍ സമ്മതിദാനം വിനിയോഗിച്ചു. കഴിഞ്ഞ തവണ ഇത് 12 ശതമാനമായിരുന്നു. നല്ലൊരു വിഭാഗം വോട്ടര്‍മാര്‍ പൊളിംഗില്‍ നിന്ന് വിട്ട് നിന്നു. ജനാധിപത്യ സര്‍ക്കാരിലും ഉപരി രാജാവിന് അധികാരമുള്ള രാജ്യത്ത് വോട്ടിംഗ് നടപടി ക്രമങ്ങളില്‍ ജനങ്ങള്‍ക്ക് താല്‍പര്യമില്ലാത്തതാണ് കാരണം. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള 67 പേര്‍ അടക്കം 676 വിദേശ നിരീക്ഷകര്‍ പൊളിംഗിന് മേല്‍നോട്ടം വഹിച്ചു. പലയിടത്തും വോട്ട് കച്ചവടക്കം ഉള്ള ക്രമക്കേടുകള്‍ നടന്നതായി ഇസ്ലാമിക് ആക്ഷന്‍ ഫ്രണ്ട് ആരോപിച്ചു.