റുവാണ്ട വംശഹത്യ: പാരീസില്‍ വിചാരണ തുടങ്ങി

Update: 2018-05-30 16:11 GMT
Editor : admin
റുവാണ്ട വംശഹത്യ: പാരീസില്‍ വിചാരണ തുടങ്ങി
Advertising

ലോകം കണ്ട വലിയ നരഹത്യകളിലൊന്നായ റുവാണ്ട വംശഹത്യയില്‍ ആരോപണ വിധേയരായ മുന്‍ ഉദ്യോഗസ്ഥരുടെ വിചാരണ നടപടികള്‍ പാരീസില്‍ ആരംഭിച്ചു.

ലോകം കണ്ട വലിയ നരഹത്യകളിലൊന്നായ റുവാണ്ട വംശഹത്യയില്‍ ആരോപണ വിധേയരായ മുന്‍ ഉദ്യോഗസ്ഥരുടെ വിചാരണ നടപടികള്‍ പാരീസില്‍ ആരംഭിച്ചു. റ്റിറ്റോ ബറാഹിറ, ഒക്ടാവിയന്‍ ഗന്‍സി തുടങ്ങിയവരുടെ വിചാരണയാണ് കഴിഞ്ഞ ദിവസം ആരംഭിച്ചത്.

1994 ലാണ് ലോകത്തെ നടുക്കിയ റുവാണ്ട വംശഹത്യ അരങ്ങേറിയത്. റുവാണ്ടയിലെ ഭൂരിപക്ഷമായ ഹുടു വംശജരും ന്യൂനപക്ഷമായ ടൂട്‌സികളും തമ്മില്‍ കാലങ്ങളായി നടക്കുന്ന സംഘര്‍ഷമാണ് ക്രൂരമായ കൂട്ടക്കൊലയ്ക്കു വഴിവെച്ചത്. രാജ്യത്തിന്റെ ഭരണം നൂറ്റാണ്ടുകളോളം കൊണ്ടു നടന്ന ടൂട്‌സികളെ പുറന്തള്ളി 1962ല്‍ ഹുടുകള്‍ അധികാരമേറ്റെടുത്തു. അധികാരം തിരിച്ചുപിടിക്കാന്‍ 1990-കളില്‍ ടുട്‌സികള്‍ നടത്തിയ ശ്രമമാണ് കലാപത്തിലേക്കു നയിച്ചത്. ഹുടു വംശജനായ റുവാണ്ടന്‍ പ്രസിഡന്റ് യുവെനല്‍ ഹാബ്യാരിമാന കൊല ചെയ്യപ്പെട്ടതോടെ കലാപം ആളിപ്പടര്‍ന്നു. തുടര്‍ന്ന് ഹുടു വംശജര്‍ ടൂട്‌സികളെ കൂട്ടക്കൊല ചെയ്തു നൂറ് ദിവസം നീണ്ട് നിന്ന കൂട്ടകുരുതിയില്‍ 8 ലക്ഷത്തോളം പേര്‍ക്കാണ് ‌ജീവന്‍ നഷ്ടപ്പെട്ടത്. വര്‍ഷങ്ങള്‍ക്ക് ശേഷം വംശഹത്യയില്‍ കുറ്റാരോപിതരായ മുന്‍ ഉദ്യോഗസ്ഥരുടെ വിചാരണ നടപടികളാണ് ആരംഭിച്ചത്. വിവിധ പ്രദേശങ്ങളില്‍ ആക്രമണങ്ങള്‍ക്ക് ആഹ്വാനം ചെയ്തു എന്നാണ് 64 കാരനായ റ്റിറ്റോ ബറഹിറക്കും 58 കാരനായ ഒക്ടാവിയന്‍ ഗന്‍സിക്കും നേരെയുള്ള കേസ്.

വംശഹത്യ അരങ്ങേറുമ്പോള്‍ കിഴക്കന്‍ റുവാണ്ടയിലെ കബറോണ്‍ഡോ പ്രദേശത്തെ ഉദ്യോഗസ്ഥനായരുന്നു ഇരുവരും. വംശഹത്യയില്‍ ഇരുവര്‍ക്കും പങ്കുള്ളതിന് ദൃക്സാക്ഷികളായ 90 പേരാണ് മൊഴി നല്‍കാന്‍ ഹാജരായത്. വംശഹത്യയില്‍ ഇരകളായവരുടെ ബന്ധുക്കളും പൊതുജനങ്ങളും വിചാരണ നടക്കുന്നത് കാണാന്‍ എത്തിയിരുന്നു. റുവാണ്ട വംശഹത്യയില്‍ ഫ്രാന്‍സില്‍ വെച്ച് നടക്കുന്ന രണ്ടാമത്തെ വിചാരണയാണിത്. വംശഹത്യക്ക് നേതൃത്വം കൊടുത്തവരെ വിചാരണക്ക് വിധേയരാക്കാന്‍ 2009ലാണ് ഫ്രാന്‍സും റുവാണ്ടയും തമ്മില്‍ ധാരണയുണ്ടാക്കിയത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News