വെനസ്വേലയില്‍ മദുറോക്കെതിരെ വ്യാപക പ്രതിഷേധം
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ വെനിസ്വലയില്‍ പ്രതിപക്ഷ കക്ഷികള്‍ നടത്തുന്ന പ്രക്ഷോഭം ശക്തമാക്കിയിരിക്കുകയാണ്.
വെനസ്വലയില്‍ പ്രസിഡന്റ് നിക്കോളാസ് മദുറോയ്ക്കെതിരെ വ്യാപക പ്രതിഷേധം. മദുറോ സ്ഥാനമൊഴിഞ്ഞ് ഹിതപരിശോധനയ്ക്കു തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷപാര്‍ട്ടികള്‍ നടത്തിയ മാര്‍ച്ചിനിടെ പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ വെനിസ്വലയില്‍ പ്രതിപക്ഷ കക്ഷികള്‍ നടത്തുന്ന പ്രക്ഷോഭം ശക്തമാക്കിയിരിക്കുകയാണ്.
2018വരെ കാലവധിയുള്ള മഡുറോ സര്‍ക്കാരിനു ജനപിന്തുണ നഷ്ടമായെന്നും പ്രസിഡന്റെ പദമൊഴിഞ്ഞ് ഹിതപരിശോധ നടത്തണമെന്നും ആവശ്യപ്പെട്ടാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം. പ്രതിഷേധക്കാരെ പരിച്ചുവിടാന്‍ പൊലീസിന് ടിയര്‍ ഗാസ് പ്രയോഗിക്കേണ്ടി വന്നു. തുടര്‍ച്ചയായ സംഘര്‍ഷങ്ങള്‍ കാരണം കൌണ്‍സില്‍ ഓഫീസുകള്‍ക്ക് മുന്നിലുള്ള പ്രതിഷേധങ്ങള്‍ക്ക് സുപ്രീം കോടതി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഈ വര്‍ഷം ഹിതപരിശോധന നടത്താനാവില്ലെന്ന നിലപാടിലാണ് ഭരണപക്ഷം. സങ്കീര്‍ണമായ നടപടിക്രമങ്ങള്‍ ഹിതപരിശോധനക്ക് ആവശ്യമാണെന്നും ജനുവരിയില്‍ ഉന്നയിക്കേണ്ട ആവശ്യം പ്രതിപക്ഷം ഉന്നയിച്ചത് ഏപ്രിലിലാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഹിതപരിശോധന ആവശ്യപ്പെട്ട് സമര്‍പ്പിച്ച നിവേദനത്തില്‍ മരിച്ചവരുടെ ഒപ്പുകള്‍ ചേര്‍ത്തിട്ടുണ്ടെന്നും ഇതില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നും ആരോപണമുണ്ട്. എന്നാല്‍ ഇത് മദുറോ പക്ഷക്കാര്‍ക്ക് ഭൂരിപക്ഷമുള്ള ഇലക്ഷന്‍ ബോര്‍ഡിന്റെ കള്ളക്കളിയാണെന്നാണ് പ്രതിപക്ഷത്തിന്റെ വിശദീകരണം. ഈ വര്‍ഷം ഹിതപരിശോധനയില്‍ മദുരോക്ക ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ സ്ഥാനം വിട്ടൊഴിയേണ്ടി വരും. എന്നാല്‍ അടുത്ത വര്‍ഷം സ്ഥാനമൊഴിഞ്ഞാല്‍ നിലവിലെ വൈസ് പ്രസിഡന്റിനെ പ്രസിഡന്റാക്കാനാവും. ഇതിലൂടെ ഷാവിസ്മോ മൂവ്മെന്റിന് ഭരണത്തുടര്‍ച്ച ഉറപ്പിക്കാനാവും. അമേരിക്കയും പ്രതിപക്ഷവും ചേര്‍ന്ന് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നാണു മഡുറോയുടെ വാദം.