സിറിയയില്‍ റഷ്യ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു

Update: 2018-05-31 16:45 GMT
Editor : Ubaid
സിറിയയില്‍ റഷ്യ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു
Advertising

പതിനായിരങ്ങളാണ് വെള്ളവും ഭക്ഷണവും മരുന്നുമില്ലാതെ അലപ്പോയില്‍ കുടുങ്ങിയത്. ഇത് ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തിലാണ് അലപ്പോ സിറിയന്‍ സേന പിടിച്ചടക്കിയെന്ന് റഷ്യ അവകാശവാദമുന്നയിച്ചത്

വിമതരില്‍ നിന്നും കിഴക്കന്‍ അലപ്പോയടക്കം ഭൂരിഭാഗം പ്രദേശങ്ങളും പിടിച്ചടക്കിയതായി റഷ്യ. സിറിയയില്‍ റഷ്യ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. റഷ്യന്‍ പ്രതിനിധി ഇക്കാര്യം ഐക്യരാഷ്ട്ര സഭയുടെ അടിയന്തര സുരക്ഷാ കൌണ്‍സില്‍ യോഗത്തെ അറിയിച്ചിട്ടുണ്ട്. ഇതിനിടെ സാധാരണക്കാര്‍ക്ക് ഒഴിഞ്ഞു പോകാന്‍ അനുമതി നല്‍കിക്കൊണ്ട്, വിമതരും സിറിയന്‍ സര്‍ക്കാരും തമ്മില്‍ കരാറിലെത്തി. അലപ്പോയില്‍ മനുഷ്യക്കുരുതി രൂക്ഷമായ സാഹചര്യത്തിലാണ് ഐക്യരാഷ്ട്ര സഭ സുരക്ഷാ കൌണ്‍സില്‍ അടിയന്തര യോഗം ചേര്‍ന്നത്.

പതിനായിരങ്ങളാണ് വെള്ളവും ഭക്ഷണവും മരുന്നുമില്ലാതെ അലപ്പോയില്‍ കുടുങ്ങിയത്. ഇത് ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തിലാണ് അലപ്പോ സിറിയന്‍ സേന പിടിച്ചടക്കിയെന്ന് റഷ്യ അവകാശവാദമുന്നയിച്ചത്. ജനങ്ങള്‍ക്ക് ഒഴിഞ്ഞു പോകാനുള്ള വഴിയൊരുക്കാന്‍ സന്നദ്ധമാണെന്ന് വിമതരും അറിയിച്ചു. ഇതോടെ സിറിയന്‍ സര്‍ക്കാറും വിമതരും ഇക്കാര്യത്തില്‍ കരാറിലെത്തി. ഇതോടെ അതി വേഗം ഒഴിഞ്ഞു പോകുന്ന തിരക്കിലാണ് ജനം. ഇതിനായി സന്നദ്ധ സംഘടനകളുടെയും സര്‍ക്കാറിന്റെയും നേതൃത്വത്തില്‍ ബസുകള്‍ സര്‍വീസ് നടത്തുകയാണിപ്പോള്‍.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News