അസദിനെതിരെ അമേരിക്കയുടെ നേതൃത്വത്തില്‍ വിശാല സഖ്യം

Update: 2018-05-31 19:18 GMT
അസദിനെതിരെ അമേരിക്കയുടെ നേതൃത്വത്തില്‍ വിശാല സഖ്യം
Advertising

അസദിന് പിന്തുണ നല്‍കുന്ന റഷ്യന്‍ നടപടി അവസാനിപ്പിക്കണമെന്നും സഖ്യം മുന്നറിയിപ്പ് നല്‍കി

സിറിയയിൽ പ്രസിഡന്‍റ് ബശാറുല്‍ അൽ അസദിന്‍റെ സൈന്യം നടത്തിയ രാസായുധപ്രയോഗത്തിനെതിരെ അമേരിക്കയുടെ നേതൃത്വത്തില്‍ ജി സെവന്‍ രാഷ്ട്രങ്ങളുടെ വിശാല സഖ്യം. അസദിന് പിന്തുണ നല്‍കുന്ന റഷ്യന്‍ നടപടി അവസാനിപ്പിക്കണമെന്നും സഖ്യം മുന്നറിയിപ്പ് നല്‍കി.

ജി7 രാജ്യങ്ങളായ കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, ബ്രിട്ടൻ, അമേരിക്ക എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരും യൂറോപ്യന്‍ യൂനിയന്‍ പ്രതിനിധിയും ഇറ്റലിയില്‍ ഒത്തുചേര്‍ന്നാണ് ബശാറുല്‍അസദ് ഭരണകൂടത്തിനെതിരെയും റഷ്യക്കെതിരെയും വിശാല സഖ്യത്തിന് രൂപം നല്‍കിയത്. സിറിയൻ സംഘർഷത്തിൽ ബശാറിന് പിന്തുണ നല്‍കുന്ന റഷ്യ ബശ്ശാറുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ തയാറാവണമെന്ന് സഖ്യം ആവശ്യപ്പെട്ടു.

ഇതിന്റെ തുടർച്ചയായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടെല്ലേഴ്സൻ ചൊവ്വാഴ്ച മോസ്കോയിൽ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവുമായി ചർച്ച നടത്തും. അതേസമയം, യു.എസ് വ്യോമസേനയുടെ ആക്രമണത്തിനെതിരെ സിറിയയുടെ സഖ്യകക്ഷികൾ രംഗത്തുവന്നത് സ്ഥിതി സങ്കീർണമാക്കിയിട്ടുണ്ട്. രാസായുധപ്രയോഗത്തെ തുടർന്ന് അമേരിക്ക സിറിയൻ വ്യോമനിലയം ആക്രമിച്ചിരുന്നു.

Tags:    

Similar News