അബ്ദുള്‍ റസാഖിന് വാഹനാപകടത്തില്‍ പരിക്ക്
Update: 2018-05-31 02:25 GMT
റസാഖിനെ കൂടാതെ ഭാര്യയും രണ്ട് വയസായ മകനും സഹോദരിയും രണ്ട് മക്കളും കാറിലുണ്ടായിരുന്നു.
ബംഗ്ലാദേശ് ക്രിക്കറ്റ് താരം അബ്ദുള്‍ റസാഖിന് കാറപകടത്തില്‍ പരിക്ക്. റമദാന്‍ ആഘോഷങ്ങള്‍ക്ക് ശേഷം റസാഖും കുടുംബവും സഞ്ചരിക്കുകയായിരുന്ന കാര്‍ ടയര്‍ പൊട്ടിത്തെറിച്ച് മറിയുകയായിരുന്നു. റസാഖിനെ കൂടാതെ ഭാര്യയും രണ്ട് വയസായ മകനും സഹോദരിയും രണ്ട് മക്കളും കാറിലുണ്ടായിരുന്നു.
റസാഖ് അപകടത്തില്‍പ്പെട്ടെന്നും അദ്ദേഹത്തിനായി പ്രാര്‍ഥിക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ മുഷ്ഫീഖര്‍ റഹ്മാന്‍ അഭ്യര്‍ഥിച്ചു. ബംഗ്ലാദേശിനായി 153 ഏകദിനങ്ങളിലും 34 ട്വന്‍റി20 കളിലും കളിച്ച റസാഖ് പ്രഥമ ട്വന്‍റി20 ടൂര്‍ണമെന്‍റില്‍ ബംഗളൂരു റോയല്‍ ചലഞ്ചേഴ്സിനായി ഇറങ്ങിയിരുന്നു.