ഇറ്റലിയില്‍ ഭരണപ്രതിസന്ധി: കാര്‍ലോ കൊട്ടറെല്ലി ഇടക്കാല പ്രധാനമന്ത്രി
പ്രതിസന്ധി ഉടലെടുത്തത് സര്‍ക്കാര്‍ രൂപീകരണത്തില്‍ നിന്നും ഫൈവ് സ്റ്റാര്‍- ലീഗ് മുന്നണി പിന്‍മാറിയതോടെ.
ഇറ്റലിയില്‍ വീണ്ടും കടുത്ത ഭരണപ്രതിസന്ധി. മുന്‍ ഐഎംഎഫ് എക്സിക്യുട്ടീവ് ഡയറക്ടര്‍ കാര്‍ലോ കൊട്ടറെല്ലിയെ ഇടക്കാല പ്രധാനമന്ത്രിയായി പ്രസിഡന്റ് നിയമിച്ചു. അടുത്ത തെരഞ്ഞെടുപ്പ് നടക്കുന്നത് വരെ കൊട്ടറെല്ലി തുടര്‍ന്നേക്കും.
യൂറോപ്യന്‍ യൂണിയന്‍ വിരുദ്ധനെ ധനമന്ത്രിയാക്കാനുള്ള ഫൈവ് സ്റ്റാര്‍- ലീഗ് മുന്നണി നേതാവ് ഗിസപ്പെ കോണ്ടിയുടെ നീക്കം പ്രസിഡന്റ് സെര്‍ജിയോ മാറ്ററെല്ല വീറ്റോ ചെയ്തതോടെയാണ് ഇറ്റലിയില്‍ വീണ്ടും കടുത്ത രാഷ്ട്രീയ അനിശ്ചിതത്വം രൂപം കൊണ്ടത്. ഇതോടെ സര്‍ക്കാര്‍ രൂപീകരണത്തില്‍ നിന്നും ഗിസപ്പെ പിന്‍മാറി. ഇനി പുതിയ തെരഞ്ഞെടുപ്പ് നടക്കുത്തുക മാത്രമാണ് നിലവിലെ പ്രശ്നങ്ങള്‍ക്കുള്ള ഏക പോംവഴി. 2019 ജനുവരിയില്‍ പുതിയ തെരഞ്ഞെടുപ്പ് നടത്തുന്നത് വരെ ഇടക്കാല പ്രധാനമന്ത്രിയായി മുന്‍ഐഎംഎഫ് എക്സിക്യുട്ടീവ് ഡയറക്ടര്‍ കാര്‍ലോ കൊട്ടറെല്ലിയെ പ്രസിഡന്റ് നിയമിച്ചു.
2008 മുതല്‍ 2013വരെ ഐഎംഎഫില്‍ പ്രവര്‍ത്തിച്ച കൊട്ടറെല്ലി ചെലവ്ചുരുക്കലിന്റെ പേരില്‍ മിസ്റ്റര്‍ സിസേഴ്സ് എന്നാണ് അറിയപ്പെടുന്നത്. കൊട്ടറെല്ലിയുടെ നിയമന വാര്‍ത്ത വന്നതോടെ ഓഹരിവിപണി ഇടിഞ്ഞു. മാര്‍ച്ചില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ഫൈവ് സ്റ്റാര്‍, ലീഗ് എന്നീ പാര്‍ട്ടികള്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ നടത്തിയ ശ്രമമാണ് പ്രസിഡന്റ് വീറ്റോ അധികാരം പ്രയോഗിച്ചതിലൂടെ പരാജയപ്പെട്ടത്.
സെര്‍ജിയോ മാറ്ററെല്ല
പ്രസിഡന്റിനെ ഇംപീച്ച് ചെയ്യണമെന്ന് രാഷ്ട്രീയ നേതാക്കള്‍ ആവശ്യപ്പെട്ടു. തുടക്കക്കാരനായ ജ്യൂസപ്പെ കോണ്ടിയെ പ്രധാനമന്ത്രിയാക്കിയാണ് ഫൈവ് സ്റ്റാര്‍-ലീഗ് കൂട്ടുകെട്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ മന്ത്രിസഭയില്‍ ധനവകുപ്പിന്റെ ചുമതല ലഭിച്ച പാവ്‌ളോ സൊവാന യൂറോപ്യന്‍ യൂണിയന്‍ വിരുദ്ധനാണെന്ന് പറഞ്ഞാണ് പ്രസിഡന്റ് വീറ്റോ അധികാരം പ്രയോഗിച്ചത്. പാവ്‌ളോ ധനമന്ത്രിയായാല്‍ രാജ്യത്തിനകത്തും പുറത്തുമുള്ള നിക്ഷേപകര്‍ പ്രതിസന്ധിയിലാകുമെന്നും പ്രസിഡന്റ് വാദിച്ചു.
ഭരണഘടന അനുസരിച്ച് പ്രസിഡന്റിനെ ഇംപീച്ച് ചെയ്യണമെന്ന് ഫൈവ് സ്റ്റാര്‍ പാര്‍ട്ടി നേതാവ് ലൂയിജ ഡി മായോ ആവശ്യപ്പെട്ടു. ഉടന്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ലീഗ് നേതാവ് മറ്റയോ സല്‍വീനി ആവശ്യപ്പെട്ടു.