തടാകം വറ്റിച്ച് വെള്ളപ്പൊക്ക ഭീഷണി നേരിടാന്‍ നേപ്പാള്‍
വെള്ളപ്പൊക്ക ഭീഷണി മറികടക്കാനായി നേപ്പാളില്‍ തടാകം വറ്റിക്കുന്നു.. എവറസ്റ്റ് കൊടുമുടിക്ക് സമീപമുള്ള മഞ്ഞ് നിറഞ്ഞ ഇംജ തടാകമാണ് വറ്റിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം മഞ്ഞുപാളികള്‍ ഉരുകി ജലനിരപ്പുയരുന്നത് പ്രദേശവാസികള്‍ക്ക് ഭീഷണിയാകുന്ന പശ്ചാത്തലത്തിലാണ് സൈന്യം തടാകത്തിലെ വെള്ളം വറ്റിക്കുന്നത്.

തടാകത്തോട് ചേര്‍ന്ന് നിര്‍മ്മിച്ച കനാലിലൂടെ വെള്ളം പുറത്തേക്ക് ഒഴുക്കിക്കളയുകയാണ് ചെയ്യുന്നത്. വെള്ളത്തിന്‍റെ ഒഴുക്ക് നിയന്ത്രിക്കുന്നതിനായി കനാലില്‍ തടയണ സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് സൈനികര്‍. ദിനം പ്രതി രണ്ടോ മൂന്നോ മണിക്കൂറാണ് അതിശൈത്യ മേഖലയായ ഇവിടെ സൈനികര്‍ ജോലി ചെയ്യുന്നത്. നിര്‍മാണ സാമഗ്രികളെല്ലാം ഹെലികോപ്റ്റര്‍ വഴിയാണ് എത്തിക്കുന്നത്. മൂന്ന് വര്‍ഷം കൊണ്ട് പണി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യം. സമുദ്ര നിരപ്പില്‍ നിന്ന് 5000മീറ്റര്‍ ഉയരത്തില്‍ എവറസ്റ്റ് കൊടുമുടിക്ക് 10 കിലോമീറ്റര്‍ തെക്കായാണ് നേപ്പാളിലെ ഏറ്റവും വലിയ ഈ മഞ്ഞു തടാകം സ്ഥിതി ചെയ്യുന്നത്. 56000 പേരാണ് തടാകത്തിന് ചുറ്റും താമസിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം കഴിഞ്ഞ 40 വര്‍ഷമായി തടാകത്തിലെ ജലനിരപ്പ് ഉയരുകയാണ് .എവറസ്റ്റിലും പരിസര പ്രദേശത്തും നടത്തിയ പഠനത്തിന് ശേഷമാണ് തടാകം ഭാഗികമായി വറ്റിക്കുന്നത്. 1000 ത്തോളം മഞ്ഞുതടാകങ്ങളാണ് നേപ്പാളിലുള്ളത്.