വീണ്ടും മുസ്ലിം വിരുദ്ധ പ്രസ്താവനയുമായി ട്രംമ്പ്

Update: 2018-05-31 17:33 GMT
Editor : admin
വീണ്ടും മുസ്ലിം വിരുദ്ധ പ്രസ്താവനയുമായി ട്രംമ്പ്
Advertising

ഒര്‍ലാന്‍റോ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പള്ളികളില്‍ നിരീക്ഷണമേര്‍പ്പെടുത്തണമെന്നും, മുസ്ലീംങ്ങളെ രാജ്യത്ത് പ്രവേശിപ്പിക്കരുതെന്നും ട്രംമ്പ് ആവശ്യപ്പെട്ടു. പരാമര്‍ശങ്ങള്‍ക്കെതിരെ ട്രംമ്പിനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നും വിമര്‍ശമുയര്‍ന്നിട്ടുണ്ട്.

ഹിലരിയുടെ വിമര്‍ശനത്തിന് പിന്നാലെ മുസ്ലീംവിരുദ്ധ പരാമര്‍ശവുമായി ഡോണാള്‍ഡ് ട്രമ്പ് വീണ്ടും രംഗത്തെത്തി. ഒര്‍ലാന്‍റോ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പള്ളികളില്‍ നിരീക്ഷണമേര്‍പ്പെടുത്തണമെന്നും, മുസ്ലീംങ്ങളെ രാജ്യത്ത് പ്രവേശിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരാമര്‍ശങ്ങള്‍ക്കെതിരെ ട്രമ്പിനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നും വിമര്‍ശമുയര്‍ന്നിട്ടുണ്ട്.

മുസ്ലീംവിരുദ്ധ പരാമര്‍ശത്തിന്‍റെ പേരില്‍ സ്വന്തം പാര്‍ട്ടിക്കുള്ളില്‍ നിന്ന് പോലും വിമര്‍ശമേറ്റ് വാങ്ങിയയാളാണ് റിപബ്ലിക്കന്‍ പ്രസി‍ന്‍റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രമ്പ്. ഒര്‍ലന്‍റോ ആക്രമണത്തിന്‍‍റെ പശ്ചാത്തലത്തിലാണ് കൂടുതല്‍ മുസ്ലിം വിരുദ്ധ പരാമര്‍ശം ട്രമ്പ് നടത്തിയത്.

ഒര്‍ലാന്‍റോ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കയ്യില്‍ ആയുധങ്ങളുണ്ടായിരുന്നെങ്കില്‍ ഇത്രയും പേര്‍ കൊല്ലപ്പെടില്ലായിരുന്നുവെന്നും ട്രമ്പ് പറഞ്ഞു. ട്രമ്പിന്‍റെ മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങളില്‍ റിപബ്ലിക്കന്‍പാര്‍ട്ടിയിലെ പല ഉന്നത നേതാക്കള്‍ക്കും അമര്‍ഷമുണ്ട്. പലരും പരസ്യമായി തന്നെ രംഗത്ത് വരികയും ചെയ്തു.

രാജ്യത്തെ മുസ്ലിങ്ങള്‍ക്കായി പ്രത്യേകം ഡാറ്റാ ബേസ് തയ്യാറാക്കുമെന്നും. എല്ലാ മുസ്ലിങ്ങളും അതില്‍ രജിസ്റ്റര്‍ ചെയ്യുന്ന രീതി നടപ്പിലാക്കണമെന്നും ട്രമ്പ് പറഞ്ഞു. കടുത്ത വിമര്‍ശവും പ്രതിഷേധവുമാണ് രാജ്യത്തെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ട്രമ്പിനെതിരെ രേഖപ്പെടുത്തിയത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News