ഇസ്രായേല്‍ ജയിലുകളിലെ ഫലസ്തീന്‍ പൌരന്മാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് യുഎന്‍

Update: 2018-06-01 08:50 GMT
ഇസ്രായേല്‍ ജയിലുകളിലെ ഫലസ്തീന്‍ പൌരന്മാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് യുഎന്‍
Advertising

ഫലസ്തീന്‍ പൌരന്മാരുടെ നിരാഹാരസമരം 40 ദിവസം പിന്നിടുമ്പോഴാണ് യുഎന്നിന്റെ ഇടപെടല്‍

ഇസ്രായേല്‍ ജയിലുകളിലെ ഫലസ്തീന്‍ പൌരന്മാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്. ഇസ്രായേല്‍ ജയിലുകളിലെ മനുഷ്യാവകാശലംഘനങ്ങള്‍ക്കെതിരെ ഫലസ്തീന്‍ പൌരന്മാരുടെ നിരാഹാരസമരം 40 ദിവസം പിന്നിടുമ്പോഴാണ് യുഎന്നിന്റെ ഇടപെടല്‍.

ഇസ്രായേല്‍ ജയിലുകളില്‍ ഫലസ്തീന്‍ പൌരന്മാര്‍ നേരിടുന്ന ക്രൂരതകള്‍ക്കെതിരെ ഏപ്രില്‍ 17നാണ് ആയിരത്തഞ്ഞൂറിലധികം തടവുകാര്‍ നിരാഹാര സമരം ആരംഭിച്ചത്. ഏകാന്ത തടവ് അവസാനിപ്പിക്കുക, കുടുംബങ്ങള്‍ക്ക് സന്ദര്‍ശനാനുമതി നല്‍കുക, ആരോഗ്യപരിശോധനക്ക് സംവിധാനമൊരുക്കുക തുടങ്ങിയ പ്രാഥമികമായ ആവശ്യങ്ങളാണ് തടവുകാര്‍ ഉന്നയിക്കുന്നത്. നിരാഹാര സമരം നാല്‍പത് ദിവസം പിന്നിട്ടിട്ടും ആവശ്യം പരിഗണിക്കാന്‍ തയ്യാറാവാത്ത ഇസ്രയേല്‍ നടപടിക്കെതിരെ രൂക്ഷമായ വിമര്‍ശമാണുയരുന്നത്. നൂറുകണക്കിന് ഫലസ്തീന്‍ പൌരന്മാരെയാണ് ഇസ്രായേല്‍ വിചാരണകൂടാതെ തടവിലിട്ടിരിക്കുന്നത്. നിയമവിദഗ്ധര്‍ക്ക് ജയിലുകളിലേക്കുള്ള പ്രവേശവും ഇസ്രായേല്‍ വിലക്കുന്നുണ്ട്. തടവുകാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് മനുഷ്യാവകാശലംഘനം ഇസ്രായേല്‍ ഒഴിവാക്കണമെന്ന് ഐക്യരാഷ്ട്ര മനുഷ്യാവകാശ വിഭാഗം ഹൈക്കമ്മീഷണര്‍ സൈദ് റഅദ് അല്‍ ഹുസൈന്‍ ആവശ്യപ്പെട്ടു. നിലവില്‍ 6500 ഫലസ്തീനികള്‍ രാഷ്ട്രീയ തടവുകാരായി ഇസ്രായേല്‍ ജയിലുകളില്‍ കഴിയുന്നുണ്ട്.

Tags:    

Similar News