മുസ്ലിം രാജ്യങ്ങള്‍ക്കുള്ള യാത്രാ വിലക്ക് തിരിച്ചുകൊണ്ട് വരണമെന്ന് ട്രംപ്
ജനുവരിയിലാണ് വിവാദ ഉത്തരവ് പ്രഖ്യാപിച്ചത്
മുസ്ലിം രാജ്യങ്ങള്‍ക്കുള്ള യാത്രാ വിലക്ക് തിരിച്ച്കൊണ്ട് വരണമെന്ന് വൈറ്റ് ഹൌസ് സുപ്രിംകോടതിയെ അറിയിച്ചു. ജനുവരിയിലാണ് വിവാദ ഉത്തരവ് പ്രഖ്യാപിച്ചത് . വിലക്കിനെതിരെ രാജ്യത്തുടനിളം പ്രതിഷേധങ്ങള്‍ നടന്നിരുന്നു. വിലക്ക് വിവേചനപരമാണെന്ന് കീഴ്കോടതി കണ്ടെത്തി വിലക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് വൈറ്റ് ഹൌസ് സുപ്രിംകോടതിയില്‍ പോകുന്നത്.
സുപ്രീം കോടതി ഈ സുപ്രധാന കേസ് കേൾക്കണമെന്നും പ്രസിഡന്റ് ഉത്തരവ് രാഷ്ട്രം സുരക്ഷിതമായി നിലനിർത്തുന്നതിനും ഭീകരവാദത്തിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കുന്നതിനുമുള്ളതുമാണെന്നും ഭീകരത സ്പോൺസർ ചെയ്യുന്ന ഭീകരവാദികള്‍ക്ക് അഭയം നല്‍കുന്ന രാജ്യങ്ങളിൽ നിന്നും ആളുകളെ സ്വികരിക്കാനാവില്ലെന്നും വൈറ്റ് ഹൌസ് കോടതിയില്‍ അറിയിച്ചു. സൊമാലിയ, ഇറാൻ, സിറിയ, സുഡാൻ, ലിബിയ, യെമൻ എന്നിവിടങ്ങളിൽ നിന്നുള്ള ജനങ്ങൾക്ക് വിസ തടഞ്ഞ് മാർച്ചിൽ പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ, ഭരണഘടനാ അവകാശ ലംഘനമാണിതെന്ന് മേരിലാൻഡിലെ ജില്ലാ കോടതി കണ്ടെത്തി താല്ക്കാലികമായി തടഞ്ഞിരുന്നു.