ചെര്‍ണോബ് ആണവ ദുരന്തത്തിന് മുപ്പത് വയസ്

Update: 2018-06-01 12:26 GMT
Editor : admin
ചെര്‍ണോബ് ആണവ ദുരന്തത്തിന് മുപ്പത് വയസ്
Advertising

അപകടത്തിന്റെ ഞെട്ടലില്‍ നിന്ന് മുക്തമാകാതെ ജീവിക്കുകയാണ് ജനങ്ങള്‍

ലോകത്തെ നടുക്കിയ ചെര്‍ണോബ് ആണവ ദുരന്തത്തിന് മുപ്പത് വയസ്സാകുന്നു. ദുരന്തത്തിന്റെ അനന്തരഫലങ്ങള്‍ ‍ ഇന്നും ഉക്രൈനിലെ വടക്കന്‍ പ്രദേശത്ത് തുടരുകയാണ്. ആണവ ദുരന്തങ്ങളുടെ ഭീകരതയെയാണ് ചെര്‍ണോബ് ഓര്‍മ്മപ്പെടുത്തുന്നത്

1986 ഏപ്രില്‍ 26നാണ് ഉക്രൈനിലെ സോവിയറ്റ് യൂണിയന്റെ അധികാര പരിധിക്ക് കീഴിലുള്ള ചെര്‍ണോബ് ആണവ നിലയം പൊട്ടിത്തെറിച്ചത്. ലോകം കണ്ടതില്‍ വലിയ ദുരന്തങ്ങളിലൊന്നായ ചെര്‍ണോബ് ദുരന്തത്തില്‍ 31 പേര്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ അതിനേക്കാള്‍ ഭീകരമായിരുന്നു അപകടത്തിന്റെ ബാക്കി പത്രം.

ദുരന്തത്തില്‍ നിലയത്തില്‍ നിന്ന് പുറത്ത് വന്ന മാരകമായ വികിരണങ്ങള്‍ വൈകല്യങ്ങളുടെ തലമുറയെയാണ് സൃഷ്ടിച്ചത്. ഇന്നും അവിടെ കുഞ്ഞുങ്ങള്‍ വൈകല്യങ്ങളോടെയാണ് പിറന്ന് വീഴുന്നത്. കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്ക് അടിമകള്‍ കൂടിയാണ് രാജ്യത്തെ വലിയൊരു ജനവിഭാഗം. റേഡിയേഷന്റെ ആഘാതം കുറക്കാനും ‍ പ്രദേശത്തെ സുരക്ഷിതമാക്കാനും കഴിഞ്ഞ വര്‍ഷം കൂറ്റന്‍ കമാനമാണ് നിര്‍മ്മിച്ചത്. 1.5 ബില്ല്യന്‍ യൂറോ ചിലവഴിച്ചാണ് യൂറോപ്യന്‍ ബാങ്ക് കാമാനം നിര്‍മ്മിച്ചത്. നാല്‍പ്പതോളം രാജ്യങ്ങള്‍ ഇതിനായി സഹകരിച്ചിരുന്നു. ചെര്‍ണോബ് ആണവ ദുരന്തത്തിന്റെ മുപ്പതാം വാര്‍ഷികം ആചരിക്കാനൊരുങ്ങുമ്പോഴും അപകടത്തിന്റെ ഞെട്ടലില്‍ നിന്ന് മുക്തമാകാതെ ജീവിക്കുകയാണ് ജനങ്ങള്‍.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News