പലായനം ചെയ്യുന്ന റോഹിങ്ക്യകള്‍ക്ക് ബംഗ്ലാദേശില്‍ താമസിക്കാനിടമില്ല
ബംഗ്ലാദേശില്‍ റോഹിങ്ക്യകള്‍ക്കായി തയ്യാറാക്കിയിട്ടുള്ള ക്യാമ്പുകളെല്ലാം നിറഞ്ഞിരിക്കുകയാണ്
മ്യാന്‍മറില്‍ നിന്നും പലായനം ചെയ്യുന്ന റോഹിങ്ക്യകള്‍ക്ക് ബംഗ്ലാദേശില്‍ താമസിക്കാനിടമില്ല. ബംഗ്ലാദേശില്‍ റോഹിങ്ക്യകള്‍ക്കായി തയ്യാറാക്കിയിട്ടുള്ള ക്യാമ്പുകളെല്ലാം നിറഞ്ഞിരിക്കുകയാണ്. ഇതുകാരണം നിരവധിയാളുകളാണ് എങ്ങോട്ട് പോകണമെന്നറിയാതെ കഴിയുന്നത്.
ബംഗ്ലാദേശിലെ ക്യാമ്പുകളിലേക്കെത്തുന്ന അഭയാര്‍ഥികളുടെ ഇപ്പോഴത്തെ അവസ്ഥ ഈ പറഞ്ഞതാണ്. നിലവില്‍ സജ്ജമാക്കിയിട്ടുള്ള മുഴുവന്‍ ക്യാമ്പുകളും നിറഞ്ഞ് കവിഞ്ഞിരിക്കുകയാണ്. പുതുതായി എത്തുന്നവര്‍ക്ക് തലചായ്ക്കാന്‍ ഇടമില്ല. വന്യമൃഗങ്ങളുടെ ആക്രമണം ഭീതിപ്പെടുത്തുന്നതാണ്. ഒരാഴ്ച മുന്‍പ് രണ്ട് പേരാണ് ആനയുടെ ആക്രമണത്തില്‍ മരിച്ചത്. ടെന്റുള്ളവരുടെ കാര്യമാകട്ടെ ഇല്ലാത്തവരെക്കാള്‍ കഷ്ടമാണ്. കനത്ത മഴയെ തുടര്‍ന്ന് ക്യാമ്പില്‍ വെള്ളം നിറഞ്ഞ് ആകെ ചെളിയാണ്.
എന്നാല്‍ എല്ലാവരേയും കൂടുതല്‍ സൌകര്യങ്ങളുള്ള മറ്റൊരിടത്തേക്ക് മാറ്റുമെന്നാണ് ബംഗ്ലാദേശ് അധികാരികള്‍ പറയുന്നത്. വലിയൊരു ക്യാമ്പ് അതിനായി ഒരുക്കും. ആഗസ്ത് 25നാണ് മ്യാന്‍മറില്‍ ആക്രമണങ്ങള്‍ ആരംഭിച്ചത്. ഏകദേശം 12 ആളുകളാണ് ആക്രമണത്തില്‍ മരിച്ചത്.