ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനെതിരെ തുറന്നടിച്ച് ട്രംപ്
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യയുടെ ഇടപെടലിനെക്കുറിച്ചുള്ള അന്വേഷണം അവസാനിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ട്രംപ് വ്യക്തമാക്കി
അമേരിക്കന്‍ സുരക്ഷാ ഏജന്‍സിയായ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനെതിരെ തുറന്നടിച്ച് ഡോണൾഡ് ട്രംപ്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യയുടെ ഇടപെടലിനെക്കുറിച്ചുള്ള അന്വേഷണം അവസാനിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ട്രംപ് വ്യക്തമാക്കി.
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യയുടെ ഇടപെടലിനെക്കുറിച്ചുള്ള സ്പെഷ്യല്‍ കൌണ്‍സല്‍ റോബര്‍ട്ട് മുള്ളറുടെ അന്വേഷണത്തില്‍ പുരോഗതി ഉണ്ടായതിനെ തുടര്‍ന്നാണ് എഫ്ബിഐയെ വിമര്‍ശിച്ച് ട്രംപ് രംഗത്തെത്തിയത്.. തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ റഷ്യയുമായി ഒരുതരത്തിലുള്ള ധാരണയും ഉണ്ടാക്കിയിട്ടില്ല.. മുന്‍ സുരക്ഷാ ഉപദേഷ്ടാവ് മൈക്കല്‍ ഫ്‌ലിന്നിനെ രക്ഷിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും അന്വേഷണം അവസാനിപ്പിക്കാന്‍ എഫ്ബിഐ ഡയറക്ടറായിരുന്ന ജയിംസ് കോമിയോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ട്രംപ് ട്വിറ്ററിലൂടെ വ്യക്തമാക്കി.. റഷ്യ അംബാസഡറുമായി നടത്തിയ ഫോണ്‍ സംഭാഷണത്തെക്കുറിച്ച് എഫ്ബിഐയോട് കള്ളം പറഞ്ഞു എന്ന ഫ്ലിന്നിന്റെ കുറ്റസമ്മതത്തിന് പിന്നാലെയാണ് ട്രംപ് ട്വീറ്റ് ചെയ്തത്.
വൈസ് പ്രസിഡന്റ് മൈക്ക് പെൻസുമായുള്ള ആശയവിനിമയത്തിൽ സുതാര്യത പുലർത്താതിരുന്നതു മൂലമാണു ഫ്ലിന്നിനെ പുറത്താക്കിയതെന്ന പഴയ നിലപാടും ട്രംപ് മാറ്റി. പെൻസിനോടും എഫ്ബിഐയോടും കള്ളം പറഞ്ഞതിനാണു സുരക്ഷാ ഉപദേഷ്ടാവിനെ പുറത്താക്കിയതെന്നാണു പ്രസിഡന്റ് ഇപ്പോൾ പറയുന്നത്. ഫ്ലിൻ പറഞ്ഞതിനേക്കാളേറെ കള്ളം പറഞ്ഞിട്ടുള്ള ഹിലറി ക്ലിന്റനെതിരെ ടപടിയൊന്നുമില്ലാത്തത് ഇരട്ടത്താപ്പാണെന്നും ട്രംപ് ട്വീറ്റ് ചെയ്തു.