തുര്‍ക്കിയില്‍ കൂടുതല്‍ തടവുകാരെ വിട്ടയക്കുന്നു

Update: 2018-06-02 17:02 GMT
Editor : Jaisy
തുര്‍ക്കിയില്‍ കൂടുതല്‍ തടവുകാരെ വിട്ടയക്കുന്നു
Advertising

30,000ത്തിലേറെ പേരെ ഇത്തരത്തില്‍ മോചിപ്പിക്കും

തുര്‍ക്കിയില്‍ കൂടുതല്‍ തടവുകാരെ വിട്ടയക്കാന്‍ തീരുമാനം. രാജ്യത്ത് സൈനിക അട്ടിമറിക്ക് ശ്രമിച്ചവരെ പാര്‍പ്പിക്കാന്‍ ജയിലില്‍ ഇടമില്ലാത്തതിനെ തുടര്‍ന്നാണ് മറ്റ് തടവുകാരെ വിട്ടയക്കാനുള്ള തീരുമാനം. 30,000ത്തിലേറെ പേരെ ഇത്തരത്തില്‍ മോചിപ്പിക്കും.

തുര്‍ക്കിയില്‍ ജൂലൈയിലുണ്ടായ സൈനിക അട്ടിമറി ശ്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആയിരകണക്കിനുപേരെ പാര്‍പ്പിക്കാന്‍ ജയിലില്‍ ഇടമില്ലാത്തതിനെ തുടര്‍ന്നാണ് തുര്‍ക്കി സര്‍ക്കാരിന്റെ തീരുമാനം. 38,000ത്തിലേറെ തടവുകാരെയാവും ഇത്തരത്തില്‍ വിട്ടയക്കുകയെന്ന് തുര്‍ക്കി നീതിന്യായവകുപ്പ് മന്ത്രി ബിക്കിര്‍ ബൊസ്‌താഗ് ട്വിറ്ററിലൂടെ അറിയിച്ചു. അട്ടിമറി ശ്രമവുമായി ബന്ധപ്പെട്ട് ഇപ്പോഴും ആളുകള്‍ പിടിയിലാകുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. പൊതുമാപ്പ് പ്രഖ്യാപിച്ചായിരിക്കില്ല ഇത്തരത്തില്‍ തടവുകാരെ വിട്ടയക്കുന്നത്. പരോളിലായിരിക്കും ഇവരെ വിട്ടയക്കുക. പൊലീസ് നടപടിക്രമങ്ങള്‍ ഇവര്‍ തുടര്‍ന്നും നേരിടേണ്ടി വരും. 2016 ജൂലൈക്ക് മുമ്പ് അറസ്റ്റിലായവര്‍ക്കായിരിക്കും പരോള്‍ അനുവദിക്കുക.

രാജ്യത്ത് സുരക്ഷാ ക്രമീകരണങ്ങളും ശക്തമാക്കിയിട്ടുണ്ട്. നിരോധിത സംഘടനകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെയാണ് നിലവില്‍ നടപടി എടുത്തുവരുന്നത്. ഇത്തരത്തില്‍ ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്ന് 43,000 ആളുകള്‍ക്ക് സര്‍ക്കാര്‍ ജോലി നഷ്ടമായി .

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News