വെസ്റ്റ് ബാങ്കില്‍ പുതിയ കുടിയേറ്റ കേന്ദ്രങ്ങള്‍; നെതന്യാഹുവിന്റെ പ്രഖ്യാപനത്തിനെതിരെ വ്യാപക പ്രതിഷേധം
സ്ത്രീകളും കുട്ടികളും പുരുഷന്‍മാരുമടക്കം ആയിരക്കണക്കിന് പേരാണ് ഫലസ്തീനിലുടനീളം ഇസ്രായേല്‍ നീക്കത്തിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്
അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ കുടിയേറ്റ കേന്ദ്രങ്ങള്‍ക്ക് അനുമതി നല്‍കുമെന്ന ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ പ്രഖ്യാപനത്തിനെതിരെ വ്യാപക പ്രതിഷേധം. ഇസ്രായേല്‍ നീക്കം സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ലക്ഷ്യം വെച്ചുള്ളതാണെന്നാരോപിച്ച ഫലസ്തീനികള്‍ നീക്കത്തിനെതിരെ അന്താരാഷ്ട്ര സമൂഹം രംഗത്തുവരണമെന്നാവശ്യപ്പെട്ടു. ഇരുപത് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഈ മേഖലയില്‍ കുടിയേറ്റ ഭവനങ്ങള്‍ നിര്‍മ്മിക്കാന്‍ ഇസ്രായേല്‍ ഒരുങ്ങുന്നത്.
സ്ത്രീകളും കുട്ടികളും പുരുഷന്‍മാരുമടക്കം ആയിരക്കണക്കിന് പേരാണ് ഫലസ്തീനിലുടനീളം ഇസ്രായേല്‍ നീക്കത്തിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. വെസ്റ്റ്ബാങ്കിലെ റാമല്ലയില്‍ മാത്രം നൂറുകണക്കിന് പേര്‍ പ്രതിഷേധത്തിന്റെ ഭാഗമായി. ഹോള്‍ഡ്
സമാധാനശ്രമങ്ങള്‍ക്ക് നിരന്തരം തടസ്സം സൃഷ്ടിക്കുന്ന ഇസ്രായേലിനെതിരെ ഉപരോധമടക്കമുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്ര സമൂഹവും മുന്നോട്ടുവരണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ചേര്‍ന്ന ഇസ്രായേല്‍ കാബിനറ്റ് യോഗത്തിലാണ് അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ കുടിയേറ്റ ഭവനങ്ങള്‍ നിര്‍മിക്കാനുള്ള നീക്കത്തിന് ഇസ്രായേല്‍സര്‍ക്കാര്‍ പിന്തുണ പ്രഖ്യാപിച്ചത്.ഇസ്രായേല്‍ സുപ്രീകോടതി വിധിപ്രകാരം അമോണയിലെ കുടിയേറ്റ കേന്ദ്രങ്ങള്‍ ഒഴിപ്പിച്ചപ്പോള്‍ വീടുകള്‍ നഷ്ടപ്പെട്ട ജൂത കുടുംബങ്ങളെ ഇവിടെ കുടിയിരുത്താനാണ് പദ്ധതി.1967ന് ശേഷം അധിനിവേശ വെസ്റ്റ്ബാങ്കിലും കിഴക്കന്‍ ജറുസലേമിലും നിരവധി അനധികൃത കുടിയേറ്റകേന്ദ്രങ്ങളാണ് ഇസ്രായേല്‍ പണിതത്. ആറ് ലക്ഷത്തോളം ജൂതന്‍മാരാണ് അനധികൃതവും അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധവുമായ ഈ കുടിയേറ്റ കേന്ദ്രങ്ങളില്‍ കഴിയുന്നത്.