ഇസ്രയേല്‍ സൈന്യം ഫലസ്തീന്‍ യുവതിയെയും സഹോദരനെയും വധിച്ചു
വെസ്റ്റ് ബാങ്ക് ചെക്ക് പോയിന്റില്‍ അധികൃതമായി ആയുധങ്ങളുമായി എത്തിയതു കൊണ്ടാണ് കൊലപ്പെുത്തിയതെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്റെ വിശദീകരണം.
ഇസ്രയേല്‍ സൈന്യം ഫലസ്തീന്‍ യുവതിയേയും സഹോദരനേയും വെടിവെച്ചു കൊന്നു. വെസ്റ്റ് ബാങ്ക് ചെക്ക് പോയിന്റില്‍ അധികൃതമായി ആയുധങ്ങളുമായി എത്തിയതു കൊണ്ടാണ് കൊലപ്പെുത്തിയതെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്റെ വിശദീകരണം.
വെസ്റ്റ് ബാങ്കിലെ ചെക്ക് പോയന്റില്‍ എത്തിയ 23 വയസ്സുകാരി മാരം അബു ഇസ്മയീലും സഹോദരന്‍ 16 വയസ്സുകാരന്‍ ഇബ്റാഹിം താഹയുമാണ് കൊല്ലപ്പെട്ടത്. കത്തിയുമായി എത്തിയ ഇവര്‍ പൊലീസുകാര്‍ക്കും സുരക്ഷാ ഉദ്യാഗസ്ഥര്‍ക്കും നേരെ നടന്നടുക്കവെയാണ് വെടിവെച്ചതെന്നാണ് പൊലീസ് ഭാഷ്യം. എന്നാല്‍ ചെക് പോസ്റ്റ് മറികടക്കാന്‍ ശ്രമിച്ച ഇവരെ പൊലീസ് വെടിവെയ്ക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഇരുവരും നിരപരാധികളാണെന്ന് ബന്ധുക്കളും പറഞ്ഞു.
കഴിഞ്ഞ ആറുമാസത്തിനിടക്ക് ഫലസ്തീന്‍ ആക്രമണത്തില്‍ ഇതുവരെ 28 ഇസ്രയേലികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അമേരിക്കന്‍ സന്ദര്‍ശകരായ രണ്ട് പേരെയും വധിച്ചിരുന്നു. ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ 193 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 130 പേര്‍ ആക്രമണകാരികള്‍ ആയതുകൊണ്ടാണ് വധിച്ചതെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്റെ വാദം.