ഹെയ്ത്തിയില്‍ വിതച്ച് മാത്യൂ ചുഴലിക്കാറ്റ്
2010ലുണ്ടായ ഭുകമ്പത്തിന്റെ ദുരന്തഫലങ്ങള്‍ കെട്ടടങ്ങും മുമ്പാണ് ഹെയ്തിയില്‍ കാറ്റിന്റെ രൂപത്തില്‍ വീണ്ടും ദുരന്തമെത്തിയത്...
ഹെയ്ത്തിയില്‍ കനത്തനാശം വിതച്ച് മാത്യൂ ചുഴലിക്കാറ്റ്. കഴിഞ്ഞ ദിവസമുണ്ടായ കാറ്റില് 264 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. 2010ലുണ്ടായ ഭുകമ്പത്തിന്റെ ദുരന്തഫലങ്ങള്‍ കെട്ടടങ്ങും മുമ്പാണ് ഹെയ്തിയില്‍ കാറ്റിന്റെ രൂപത്തില്‍ വീണ്ടും ദുരന്തമെത്തിയത്. ദുരന്തത്തെ തുടര്‍ന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചു.
സര്‍വനാശം വിതച്ചാണ് കരീബിയന് രാഷ്ട്രമായ ഹെയ്തിയില്‍ മാത്യു ചുഴലിക്കാറ്റ് ആഞ്ഞുവീശിയത്. ഉള്‍പ്രദേശങ്ങളിലാണ് കൂടുതലും കാറ്റ് ദുരിതം വിതച്ചത്. രാജ്യത്തിന്റെ തെക്ക് വടക്ക് മേഖലയിലൂടെ കടന്ന് അമേരിക്കയിലേക്കുള്ള സഞ്ചാരപാതയിലാണ് മാത്യു ചുഴലിക്കാറ്റെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നത്. കഴിഞ്ഞദിവസം ശക്തമായ കാറ്റടിച്ചിരുന്നെങ്കിലും മരണസഖ്യ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിരുന്നില്ല.
മത്സ്യത്തൊഴിലാളി ഗ്രാമങ്ങളെയാണ് കൂടുതലായി ദുരിതം ബാധിച്ചത്. മണിക്കൂറില്‍ ഏതാണ്ട് 230 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശിയത്. നിരവധിപാലങ്ങള്‍ തകര്‍ന്നു. ദുരന്തത്തെ തുടര്‍ന്ന് ഞായറാഴ്ച നടക്കാനിരുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. 2010ലുണ്ടായ ഭൂകമ്പത്തില്‍ ഹെയ്തിയില് രണ്ട് ലക്ഷത്തിലധികംപേര്‍ കൊല്ലപ്പെട്ടിരുന്നു.