ഇന്ത്യയില്‍ നിന്ന് ഇസ്രായേലിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ച് മോദി
ഇസ്രായേല്‍ സന്ദര്‍ശനത്തിനിടെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തായിരുന്നു പ്രഖ്യാപനം
ഇന്ത്യയില്‍ നിന്ന് ഇസ്രായേലിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇസ്രായേല്‍ സന്ദര്‍ശനത്തിനിടെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തായിരുന്നു പ്രഖ്യാപനം.
ഇസ്രായേലിനെ തന്ത്രപ്രധാന പങ്കാളിയാക്കുന്നതടക്കമുള്ള 7 സുപ്രധാന കരാറുകള്‍ ഇന്നലെ ഒപ്പു വെച്ചിരുന്നു. ഇന്ന് വ്യാപാര പ്രമുഖരുമായുള്ള കൂടിക്കാഴ്ച നടക്കും. മുംബൈയില്‍ നിന്നാണ് ഇസ്രായേലിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ്. ഇസ്രായേലുമായുള്ള വിസ നടപടികളും ലഘൂകരിച്ചതായി പ്രധാനമന്ത്രി ഇന്ത്യന്‍ സമൂഹത്തോട് പ്രഖ്യാപിച്ചു. പ്രഖ്യാപനത്തോടെ ഒസിഐ കാര്‍ഡുള്ളവര്‍ക്ക് ഇന്ത്യയിലേക്ക് വിസയില്ലാതെ പറക്കാം. പ്രതിരോധ രംഗത്ത് സഹകരണം ശക്തമാക്കുന്നതടക്കമുള്ള ഏഴു കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പു വെച്ചിരുന്നു.
ബഹിരാകാശം, കൃഷി, ജലസംരക്ഷണം എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും സഹകരിക്കും. ഒപ്പം വ്യവസായ വികസന ഗവേഷണത്തിനായി 40 ദശലക്ഷം ഡോളര്‍ കണ്ടെത്താനും ധാരണയായി. ഇരുരാജ്യങ്ങളിലെയും ശാസ്ത്രജ്ഞരും ഗവേഷകരും സഹകരിച്ച് നീങ്ങും. ഇന്ന് വ്യാപാര പ്രമുഖരുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമായിരിക്കും പ്രധാനമന്ത്രിയുടെ മടക്കം. അതിനിടെ ഫലസ്തീന്‍ സന്ദര്‍ശിക്കാത്ത പ്രധാനമന്ത്രുയുടെ നടപടിക്കെതിരെ വിമര്‍ശമുയര്‍ന്നിട്ടുണ്ട്. സമാധാനമാണ് ഇന്ത്യയുടെ സന്ദേശമെങ്കില്‍ അദ്ദേഹം ഫലസ്തീന്‍ കൂടി സന്ദര്‍ശിക്കണമായിരുന്നുവെന്ന് ഫലസ്തീന്‍ വിദേശകാര്യ സഹമന്ത്രി തസീര്‍ ജറാദാത്ത് പറഞ്ഞു. ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന രാഷ്ട്ര നേതാക്കള്‍ ഫലസ്തീന്‍ കൂടി സന്ദര്‍ശിക്കാറാണ് പതിവ്.