നിരന്തരമായി എനര്‍ജി ഡ്രിങ്ക് കുടിച്ചയാള്‍ക്ക് സംഭവിച്ചത്!
ബ്രിയാന എന്ന യുവതിയാണ് തന്റെ ഭര്‍ത്താവായ ഓസ്റ്റിന്റെ ദുശ്ശീലത്തെക്കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്
ആരോഗ്യത്തിന് ദോഷകരമാണെന്നറിയാമെങ്കിലും ഭുരിഭാഗം പേരും ജങ്ക് ഫുഡുകളുടെയും എനര്‍ജി ഡ്രിങ്കുകളുടെയും ഇഷ്ടക്കാരാണ്. എല്ലാ ദിവസവും കിട്ടുകയാണെങ്കില്‍ അത്രയും ഇഷ്ടം. എന്നാല്‍ എനര്‍ജി ഡ്രിങ്കുകളുടെ അമിത ഉപയോഗം മൂലം ജീവിക്കുന്ന രക്തസാക്ഷിയായി മാറിയ ഓസ്റ്റിനെ കണ്ടാല്‍ നിങ്ങള്‍ ഒരിക്കലും എനര്‍ജി ഡ്രിംങ്കുകള്‍ക്ക് വേണ്ടി പണം ചെലവഴിക്കുകയില്ല. കാരണം ഓസ്റ്റിന്റെ ജീവിതത്തെ തന്നെയാണ് അത് മാറ്റി മറിച്ചത്. എനര്‍ജി ഡ്രിങ്കുകളുടെ അമിതോപയോഗം മൂലം മസ്തിഷ്കാഘാതം ബാധിച്ച ഓസ്റ്റിന്റെ തലയുടെ ഒരു ഭാഗത്ത് വലിയൊരു ഗര്‍ത്തം രൂപപ്പെട്ടിരിക്കുകയാണ്.
ബ്രിയാന എന്ന യുവതിയാണ് തന്റെ ഭര്‍ത്താവായ ഓസ്റ്റിന്റെ ദുശ്ശീലത്തെക്കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. രാത്രിയും പകലും എനര്‍ജി ഡ്രിംങ്ക് കുടിക്കുന്ന ആളായിരുന്നു ഓസ്റ്റിന്‍. ബ്രിയാന ഒന്‍പത് മാസം ഗര്‍ഭിണിയായിരുന്നപ്പോഴാണ് ആ ദുരന്തം ഇരുവരെയും തേടിയെത്തുന്നത്. ഓസ്റ്റിന് മസ്തിഷ്കാഘാതം, തുടര്‍ച്ചയായി എന്‍ജിഡ്രിംഗുകള്‍ ഉപയോഗിച്ചതാണ് ഈ ദുരന്തത്തിന് വഴി വച്ചതെന്ന് ഡോക്ടര്‍മാര്‍ വിധി എഴുതിയത്. പിന്നീടങ്ങോട്ട് ഓസ്റ്റിനെ ജീവിതത്തിലേക്ക് തിരിച്ചു പിടിക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു ഗര്‍ഭിണിയായ ബ്രിയാന. നിരന്തരമായ ചികിത്സയ്ക്കും, ശസ്ത്രക്രിയയ്ക്കും ശേഷം ഓസ്റ്റിന്‍ ജീവിതത്തിലേക്ക് പതിയെ പിച്ച വച്ച് തുടങ്ങി. അതിനിടെ ഒരു പിഞ്ചു കാലുകൂടി ഇവരുടെ ജീവിത്തില്‍ പിച്ചവച്ചിരുന്നു. കുഞ്ഞിനേയും ഭര്‍ത്താവിനേയും ബ്രിയാന ഒരു പോലെ പരിചരിച്ചു. പക്ഷേ ജീവിതം തിരിച്ച് കിട്ടിയപ്പോഴേക്കും ഓസ്റ്റിന്റെ തലയോട്ടിയില്‍ ഒരു വലിയ ഗര്‍ത്തം രൂപപ്പെട്ടിരുന്നു. നഷ്ടമായ തലയോട്ടി തിരിച്ച് കിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി കഴിഞ്ഞു.
ഞങ്ങളുടേത് സാധാരണ ജീവിതമല്ല. നിരന്തരമായ ആശുപത്രി വാസത്തിന് ശേഷം ഞാനും തളര്‍ന്നു പോയി. പക്ഷേ ഞങ്ങള്‍ പൊരുതുകയാണ്. ഞാന്‍ എല്ലാ ദിവസവും രാവിലെ എഴുന്നേല്‍ക്കും, എന്റെ ഭര്‍ത്താവിനെയും കുഞ്ഞിനെയും പരിചരിക്കും. ഭക്ഷണമുണ്ടാക്കും. ഫിസിക്കല്‍, സ്പീച്ച്, ഒകുപ്പേഷണല്‍ തെറാപ്പികള്‍ ചെയ്യും. ഓസ്റ്റിന്റെ വ്യക്തി ശുചിത്വത്തിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ കൊടുക്കുന്നുണ്ട്, അദ്ദേഹത്തെ നടക്കാന് സഹായിക്കും. അങ്ങിനെ ഓസ്റ്റിന്റെ ജീവിതത്തിലെ എല്ലാത്തിനും ഞാന്‍ സഹായിക്കുന്നുണ്ട്. അതിനിടയില്‍ എട്ട് മാസമായ എന്റെ കുഞ്ഞിനെയും ശ്രദ്ധിക്കണം. ജീവിതം കുറെക്കൂടി മനോഹരമാക്കാന്‍ ഞങ്ങള്‍ പൊരുതിക്കൊണ്ടിരിക്കുകയാണ്..ബ്രിയാന ഫേസ്ബുക്കില്‍ കുറിച്ചു.