ഗസയില്‍ മരണം 58; ഇസ്രായേല്‍ ഭീകര രാജ്യമെന്ന് തുര്‍ക്കി

Update: 2018-06-04 14:34 GMT
Editor : Ubaid
ഗസയില്‍ മരണം 58; ഇസ്രായേല്‍ ഭീകര രാജ്യമെന്ന് തുര്‍ക്കി
Advertising

കഴിഞ്ഞ ദിവസം നടന്ന വെടിവെയ്പ്പില്‍ 58 പലസ്തീനികളാണ് കൊല്ലപ്പെട്ടത്

പലസ്തീന്‍ അഭയാര്‍ത്ഥികളുടെ അവകാശങ്ങള്‍ക്കായി കഴിഞ്ഞ 50 ദിവസങ്ങളായി ഗസ അതിര്‍ത്തിയില്‍ നടക്കുന്ന ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 107 ആയി. പരിക്കേറ്റവരുടെ എണ്ണം 12,000 കവിഞ്ഞു. കഴിഞ്ഞ ദിവസം നടന്ന വെടിവെയ്പ്പില്‍ 58 പലസ്തീനികളാണ് കൊല്ലപ്പെട്ടത്. വിഷയത്തില്‍ അപലപിച്ചും കുറ്റപ്പെടുത്തിയും ലോകരാഷ്ട്രങ്ങള്‍ രംഗത്തെത്തി.

ഇസ്രായേല്‍ ഒരു ഭീകര രാജ്യമാണെന്നും അവര്‍ നടത്തുന്നത് വംശഹത്യയാണെന്നും തുര്‍ക്കി പ്രസിഡന്‍റ് ഉര്‍ദുഗാന്‍ പറഞ്ഞു. ഇസ്രായേലിനെ കൂട്ടുപിടിച്ച് അമേരിക്കയാണ് ഗസയില്‍ അക്രമം അഴിച്ച് വിടുന്നതെന്ന് തുര്‍ക്കി പ്രധാനമന്ത്രി ബിനാലി യില്‍ദിരിം പറഞ്ഞു.

ബിനാലി യിൽദിരിം...

Read more at: https://www.madhyamam.com/gulf-news/saudi-arabia/meetting-salman-prince-and-turkish-primeminister-jiddah-gulf-news/2017/dec/28അഭിപ്രായപ്പെട്ടു.

അക്രമത്തില്‍ ഹമാസ് തീവ്രവാദികളെ കുറ്റപ്പെടുത്തി വൈറ്റ് ഹൌസ് പ്രതിനിധി രാജ് ഷാ രംഗത്തെത്തി. പലസ്തീന്‍ അഭയാര്‍ഥികളെ കൊന്നൊടുക്കിയ ശേഷം ദാരുണമായ പ്രചാരണങ്ങള്‍ക്കാണ് ഹമാസ് സംഘടന മുന്നിട്ടിറങ്ങുന്നതെന്നും ഷാ പറഞ്ഞു. ഫ്രാന്‍സ്, ബ്രിട്ടണ്‍ തുടങ്ങിയ രാജ്യങ്ങളുമായുള്ള സന്ധിചേരലിനെക്കുറിച്ചുള്ള വാര്‍ത്തകളെ വൈറ്റ് ഹൌസില്‍ നടന്ന പത്രസമ്മേളനത്തില്‍ ഷാ നിഷേധിച്ചു.

ഗാസ അതിര്‍ത്തിയില്‍ ഇസ്രയേല്‍ അഴിച്ച് വിടുന്ന അക്രമങ്ങള്‍ എത്രയും പെട്ടന്ന് നിര്‍ത്തണമെന്ന് യുഎന്‍ മനുഷ്യാവകാശ കമ്മീഷണര്‍ സെയ്ദ് റാദ് അല്‍ ഹുസൈന്‍ പറഞ്ഞു. അന്താരാഷ്ട്ര വിഭാഗങ്ങളോട് അക്രമത്തിന്‍റെ ഉത്തരവാദികളെ മുന്നില്‍ കൊണ്ട് വരണമെന്നും അദ്ദേഹം പറഞ്ഞു. ഫ്രാന്‍സ്, കുവൈത്ത് എന്നീ രാജ്യങ്ങളുടെ പ്രതിനിധികളും സംഭവത്തെ അപലപിച്ചു. അമേരിക്ക, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ തങ്ങളുടെ പ്രതിനിധികളെ ഇസ്രായേലില്‍ നിന്നും തിരിച്ചു വിളിച്ചു.

സാമൂഹ്യ മാധ്യമങ്ങളില്‍ ഇസ്രയേലിനെതിരെയുയര്‍ന്ന പ്രതിഷേധങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു രംഗത്തെത്തി. പ്രതിഷേധകരുടെ വെടിവെയ്പ്പില്‍ നിന്നും രക്ഷപ്പെടാനായാണ് ഇസ്രയേല്‍ സൈന്യം തോക്കുപയോഗിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News