ടിയനാന്‍മെന്‍ കൂട്ടക്കൊലയുടെ ഓര്‍മ്മപുതുക്കി ഹോങ്കോങില്‍ ഒത്തുച്ചേരല്‍

Update: 2018-06-04 16:35 GMT
Editor : admin
ടിയനാന്‍മെന്‍ കൂട്ടക്കൊലയുടെ ഓര്‍മ്മപുതുക്കി ഹോങ്കോങില്‍ ഒത്തുച്ചേരല്‍
Advertising

ടിയനാന്‍മെന്‍ സ്ക്വയര്‍ കൂട്ടക്കൊലയുടെ ഓര്‍മ്മകള്‍ പുതുക്കി ഹോങ്കോങില്‍ ആയിരങ്ങള്‍ ‍ഒത്തുചേര്‍ന്നു. മെഴുകുതിരികള്‍ കൈയിലേന്തിയായിരുന്നു ജനാധിപത്യ സംരക്ഷണത്തിനായി മരിച്ചുവീണവരെ ഓര്‍മ്മിക്കാന്‍ ടിയനാന്‍മെന്‍ സ്ക്വയര്‍ സംഭവത്തിന്റെ 27ാം വാര്‍ഷികമായിരുന്ന ഇന്നലെ വന്‍ജനാവലി ഒത്തുചേര്‍ന്നത്.

ടിയനാന്‍മെന്‍ സ്ക്വയര്‍ കൂട്ടക്കൊലയുടെ ഓര്‍മ്മകള്‍ പുതുക്കി ഹോങ്കോങില്‍ ആയിരങ്ങള്‍ ‍ഒത്തുചേര്‍ന്നു. മെഴുകുതിരികള്‍ കൈയിലേന്തിയായിരുന്നു ജനാധിപത്യ സംരക്ഷണത്തിനായി മരിച്ചുവീണവരെ ഓര്‍മ്മിക്കാന്‍ ടിയനാന്‍മെന്‍ സ്ക്വയര്‍ സംഭവത്തിന്റെ 27ാം വാര്‍ഷികമായിരുന്ന ഇന്നലെ വന്‍ജനാവലി ഒത്തുചേര്‍ന്നത്. ഹോങ്കോങിലെ വിക്ടോറിയ പാര്‍ക്കിലായിരുന്നു സ്മരണാജ്ഞലി.ജനാധിപത്യം സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് 1989 ജൂണ്‍ 4ന് ചൈനയിലെ ടിയനാന്‍മെന്‍ സ്ക്വയറില്‍ നടന്ന വിദ്യാര്‍ഥിപ്രക്ഷോഭത്തെ ചൈനീസ് സൈന്യം അടിച്ചമര്‍ത്തുകയായിരുന്നു. കൂട്ടക്കൊലയില്‍ മരിച്ചവരുടെ കൃത്യമായ കണക്കുകള്‍ ഇന്നുവരെ ചൈന ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല. ഏതാണ്ട് 5000ത്തിലധികം പ്രക്ഷോഭകര്‍ സംഭവ സ്ഥലത്ത് മരിച്ചുവീണെന്നാണ് അനൌദ്യോഗികമായ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ടിയനാന്‍മെന്‍ സംഭവത്തെ അനുസ്മരിക്കാന്‍ പോലും ചൈനയില്‍ അനുവാദമില്ലത്ത സാഹചര്യത്തിലാണ് ഇങ്ങനെയൊരു ഒത്തുചേരല്‍ ഹോങ്കോങില്‍ നടന്നത്. വാര്‍ഷികത്തോടനുബന്ധിച്ച കനത്ത സുരക്ഷയായിരുന്നു ടിയനാന്‍മെന്‍ ചത്വരത്തില്‍ ഒരുക്കിയിരുന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News